കൂത്തുപറമ്പ്: മുഖ്യമന്ത്രി പിണറായി വിജയെൻറ ചിത്രം മോർഫ് ചെയ്ത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേരെ പിണറായി പൊലീസ് അറസ്റ്റു ചെയ്തു. മട്ടന്നൂർ സ്വദേശിയും യൂത്ത് ലീഗ് മുൻ ജില്ല വൈസ് പ്രസിഡൻറുമായ വി.എൻ. മുഹമ്മദ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മട്ടന്നൂർ ടൗണിലെ കെ. മനീഷ്, പനയത്താംപറമ്പിലെ സജിത്ത് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ജൂൺ 30ന് പിണറായി പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിനിടെ സ്റ്റേഷൻ രജിസ്റ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിടുന്നത് മോർഫ് ചെയ്താണ് അപവാദം പ്രചരിപ്പിച്ചത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ, ഉത്തരമേഖല ഐ.ജി അനിൽകാന്ത്, ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പൊലീസ് സ്റ്റേഷൻ രജിസ്റ്ററിൽ മുഖ്യമന്ത്രി ഒപ്പു രേഖപ്പെടുത്തിയത്. എന്നാൽ, ഉന്നത ഉദ്യോഗസ്ഥർ നോക്കിനിൽക്കെ മുഖ്യമന്ത്രി സ്റ്റേഷനിൽെവച്ച് സദ്യ ഉണ്ണുന്നുവെന്ന തരത്തിലാണ് വ്യാജ പ്രചാരണം നടത്തിയത്. മേശപ്പുറത്തുള്ള രജിസ്റ്ററിനു പകരം വിഭവങ്ങളടങ്ങിയ ഇല ചിത്രത്തിൽ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ട പിണറായി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനും വ്യാജ പ്രചാരണം അഴിച്ചുവിട്ടതിനുമാണ് കേസ്. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. പിണറായി സ്റ്റേഷനിലെ ആദ്യ അറസ്റ്റ് കണ്ണൂർ: ജൂൺ 30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്ത പിണറായി പൊലീസ് സ്റ്റേഷനിലെ ആദ്യ അറസ്റ്റാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ചിത്രം മോർഫു ചെയ്ത് പ്രചരിപ്പിച്ചത് മൂന്നാമത്തെ കേസായാണ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. ഇൗ കേസിലാണ് സ്റ്റേഷനിലെ ആദ്യ അറസ്റ്റ് നടന്നതെന്ന് പിണറായി എസ്.െഎ പറഞ്ഞു. അപകടം സംബന്ധിച്ച കേസാണ് സ്റ്റേഷനിൽ ആദ്യം രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.