ഉപ്പള (കാസർകോട്): ''. ഉപ്പളയിൽ അഞ്ചുപേരുടെ മരണത്തിനും 13 പേരുടെ പരിക്കിനും ഇടയാക്കിയ അപകടത്തിൽപെട്ട ജീപ്പിെൻറ കാഴ്ചകണ്ട് ഒന്നും ചെയ്യാനാവാത്ത വഴിയാത്രക്കാർ പൊലീസിലും അഗ്നിരക്ഷാസേനയിലും നൽകിയ പ്രഥമവിവരമാണിത്. അപകടം നേരിൽ കണ്ടവർ രക്ഷിക്കാനോടിയെത്തിയപ്പോൾ കണ്ടത് ഇടിയുടെ ആഘാതത്തിൽ തകർന്ന് വരിഞ്ഞുകെട്ടിയ നിലയിലുള്ള ജീപ്പിനെയാണ്. അകത്ത് ഞരക്കങ്ങൾ കേട്ടു. ആർക്കും ആരെയും രക്ഷിക്കാനാകുമായിരുന്നില്ല. വാതിലുകൾ തുറക്കാനും കഴിഞ്ഞില്ല. പുകഞ്ഞ് കത്താനിരിക്കുന്ന ജീപ്പിനകത്തുനിന്നും കേട്ടത് 13 കുട്ടികളുടെ കരച്ചിൽ മാത്രം. പുലർച്ച 5.45നാണ് അപകടം നടന്നത്. വൻ ശബ്ദംകേട്ട് ആളുകൾ ഒാടിക്കൂടിയെങ്കിലും ആർക്കും ഒന്നും ചെയ്യാനാകുമായിരുന്നില്ല. 10 മിനിറ്റിെൻറ ഇടവേള അപകടത്തിനും രക്ഷാപ്രവർത്തനത്തിനുമിടയിലുണ്ടായതായി അഗ്നിരക്ഷാസേന സാക്ഷ്യപ്പെടുത്തുന്നു. 5.55ന് രണ്ട് ബൈക്ക് യാത്രക്കാർ തൊട്ടടുത്ത അഗ്നിരക്ഷാസേന ഒാഫിസിലെത്തി വിവരം പറഞ്ഞു. ഹൈഡ്രോളിക് കട്ടർ ഉൾെപ്പടെ മുൻകരുതലോടെയെത്തിയ രക്ഷാസംഘം ജീവനുള്ളവരുണ്ട് എന്ന് തോന്നിയ പിറകുവശത്തെ വാതിൽ കുത്തിത്തുറന്നു. കുട്ടികളാണ് അവിടെയുണ്ടായിരുന്നത്. പലരും ബോധമറ്റനിലയിൽ. എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുന്നതിന് അതിവേഗത്തിൽ നടപടിയെടുത്തു. അപ്പോഴേക്കും രണ്ടു കിലോമീറ്റർ ദൂെരയുണ്ടായിരുന്ന ഫ്ലൈയിങ് സ്ക്വാഡ് വിവരമറിഞ്ഞ് കുതിച്ചെത്തി. പിറകിലെ കുട്ടികളെ രക്ഷപ്പെടുത്തിയശേഷമാണ് രക്ഷാപ്രവർത്തകർ വാഹനത്തിെൻറ മുൻവശത്തേക്ക് വന്നത്. ഡ്രൈവർ സ്റ്റിയറിങ്ങിൽ ഇടിച്ച് ചോരയിൽ കുളിച്ച് രക്തം വാർന്ന് മരിച്ചനിലയിലായിരുന്നു. സ്റ്റിയറിങ്ങും തകർന്നിരിക്കുകയായിരുന്നു. ഡ്രൈവറുടെ കാബിനിൽ സീറ്റുറപ്പിച്ചവരാണ് മരിച്ചവരെല്ലാം. അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ സ്റ്റേഷൻ ഓഫിസർ നന്ദകൃഷ്ണനാഥ്, ഫയർമാൻമാരായ കെ. വിനീഷ് കുമാർ, സി.എച്ച്. രാഹുൽ, എസ്.ജി. പ്രവീൺ, വിജീഷ്, സന്തോഷ്, നാരായണൻ എന്നിവരാണ് ഹൈേഡ്രാളിക് കട്ടർ ഉപയോഗിച്ച് വാതിൽ തകർത്ത് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. ഇവർക്ക് പുറേമ സമീപത്തെ പള്ളിയിൽ സുബ്ഹി നമസ്കാരത്തിനെത്തിയവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ഒപ്പംചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.