കാഞ്ഞങ്ങാട്: കക്ഷിരാഷ്ട്രീയത്തിനതീതമായി നാടിെൻറ മുന്നേറ്റം ലക്ഷ്യമിട്ട് പുതിയ കൂട്ടായ്മ രൂപവത്കരിച്ചു. കാഞ്ഞങ്ങാട് െഡവലപ്‌മെൻറ് ഫോറം എന്ന് പേരിട്ട കൂട്ടായ്മ റെയിൽേവ സ്റ്റേഷൻ വികസനം, റോഡ് വികസനത്തിലെ പോരായ്മകൾ തുടങ്ങി ഏറ്റവും പ്രധാന വിഷയങ്ങളിലെല്ലാം ഇടപെടും. നിലവിലുള്ള വികസനസംഘടനകളുമായി കൈകോർത്തും എം.പിയുടെയും മറ്റു ജനപ്രതിനിധികളുടേയും പ്രവർത്തനങ്ങളെ പിന്തുണച്ചും പ്രവർത്തിക്കാനാണ് തീരുമാനം. ഭാരവാഹികൾ: എം.കെ. വിനോദ്കുമാർ (പ്രസി), പി.എം. നാസർ (കൺ), എം. വിനോദ്, കെ.പി. മോഹനൻ (വൈസ് ചെയ), ബി. മുകുന്ദ് പ്രഭു, ഹാറൂൺ (ജോ. കൺ), എം.എസ്. പ്രദീപ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.