സി.കെ.എ. ജബ്ബാർ- കണ്ണൂർ: െഎ.എൻ.ടി.യുസിയോടൊപ്പം സി.െഎ.ടി.യുവും എ.െഎ.ടി.യു.സിയും ചേർന്ന് കെ.എസ്.ആർ.ടി.സിയിൽ സമരപ്രഖ്യാപന സമ്മേളനം നടത്തുന്നത് ഭരണനേതൃത്വത്തിൽ വിവാദമായി. 'എല്ലാം ശരിയാവും' എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിനും 'സർക്കാർ ശരിയായ ദിശയിൽ'എന്ന ഭരണവാർഷിക വാക്യത്തിനുമിടയിൽ കെ.എസ്.ആർ.ടി.സിയിൽ ഒന്നും ശരിയാവുന്നില്ലെന്ന പരിഭവത്തോടെയാണ് സമരത്തിനുള്ള തയാറെടുപ്പുകൾ. ജൂൈല 24െൻറ സമരപ്രഖ്യാപന സമ്മേളനം പരാമർശിച്ച് തിങ്കളാഴ്ച കോർപറേഷൻ ചെയർമാൻ-മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി താക്കീതുമായി യൂനിയനുകൾക്ക് ബോധവത്കരണ കത്ത് നൽകി. വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിയുടെ ഒാഫിസിനും ഉൾപ്പെടെ തച്ചങ്കരി കത്തിെൻറ കോപ്പി നൽകിയിട്ടുണ്ട്. 'സംഘടിത ശക്തി ദുശ്ശീലത്തെ നീക്കംചെയ്യാൻ മാനേജ്മെൻറിനെ അനുവദിക്കുന്നില്ല' എന്ന് തച്ചങ്കരി കത്തിൽ പറയുന്നു. ഇടതുമുന്നണി ഭരിക്കുേമ്പാൾ കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിൽ ഇടത്് യൂനിയനുകൾ മാനേജ്മെൻറുമായി പിണങ്ങുന്നതും മാനേജ്മെൻറ്, യൂനിയനെ രൂക്ഷമായി വിമർശിച്ച് രംഗത്തുവരുന്നതും അപൂർവമാണ്. കെ.എസ്.ആർ.ടി.സി നന്നാവുകയില്ല എന്ന് തോന്നിയേടത്ത് നിന്ന് നേരെയായി വരുേമ്പാഴാണ് യൂനിയനുകൾ സമരം ചെയ്യാൻ പോകുന്നതെന്ന് കത്തിൽ പറയുന്നു. കെ.എസ്.ആർ.ടി.സി മാതൃകാപരമായ മാറ്റത്തിലേക്ക് കുതിക്കാൻ പോകുേമ്പാഴാണ് സമരം. യൂനിയനുകളെ തകർക്കൽ സർക്കാർ നയമല്ല. എന്നാൽ, അനുവദിച്ചിട്ടുള്ള അധികാരങ്ങളും അവകാശവും മാത്രമേ ഏത് യൂനിയനായാലും ഉപേയാഗിക്കാവൂവെന്നും തിങ്കളാഴ്ച വൈകീട്ട് പുറത്തിറക്കിയ കത്തിൽ തച്ചങ്കരി പറയുന്നു. തൊഴിലാളി സംഘടനകൾ മാനേജ്മെൻറിെൻറ അധികാരങ്ങളിലേക്ക് കൈകടത്താൻ അനുവദിക്കില്ല. വർഷങ്ങളായി കൊണ്ടുനടന്ന ശീലങ്ങൾക്ക് മുൻകാല മാനേജ്മെൻറുകൾ വഴങ്ങിക്കൊടുത്തതാണ് കെ.എസ്.ആർ.ടി.സിയെ ദുർബലമാക്കുന്നതെന്നും തച്ചങ്കരി കത്തിൽ മുന്നറിയിപ്പ് നൽകി. തച്ചങ്കരിയുടെ കത്തിൽ കോർപറേഷനിലെ ചില അരുതായ്മകൾ കൂടി എണ്ണിപ്പറയുന്നുണ്ട്. ജീവനക്കാരിൽനിന്ന് പിരിച്ചെടുത്ത തുകകൾ ബാങ്കിലടക്കാതെ വരുത്തിയ ബാധ്യത തീർക്കാൻ മാത്രം 500 കോടി വേണം. സുശീൽഖന്ന റിപ്പോർട്ടനുസരിച്ച് നിലവിലെ ഡിപ്പോകൾ പലതും അനാവശ്യമാണ്. ഏതാണ്ട് 35 ഡിപ്പോകൾ 50ൽതാഴെ മാത്രം ബസുകൾ ഒാപറേറ്റ് ചെയ്യുന്നു. ഇവയിൽ ഒാരോന്നിനും ഒാഫിസ് ജീവനക്കാരുടെ ചെലവ് വർഷം 69 കോടിയാണ്. കുറെപേർക്ക് തൊഴിൽ നൽകാൻ മാത്രമാണിത് നിലനിർത്തുന്നത്. ജീവനക്കാർക്ക് ശമ്പള പരിഷ്കരണവും പ്രേമാഷനും നൽകുന്നതിന് തടസ്സം നിൽക്കുന്നത് ഇത്തരം െതറ്റായ പ്രവണതകളാണെന്ന് കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.