ഓരുജല മത്സ്യകൃഷിക്ക്​ ധനസഹായം

കണ്ണൂർ: അഞ്ചുപേരിൽ കുറയാത്ത രജിട്രേഡ് മത്സ്യത്തൊഴിലാളി കൂട്ടായ്മ, അക്വാകൾചർ ക്ലബ്, സഹകരണ സംഘം എന്നിവർക്ക് ഒാരുജല മത്സ്യകൃഷി ചെയ്യുന്നതിന് ജില്ല പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. ഒന്നര മീറ്ററിൽ കുറയാത്ത ആഴമുള്ള ഓരുജല പ്രദേശത്ത് സ്വന്തമായോ പാട്ടത്തിനോ സ്ഥലം കണ്ടെത്തി പദ്ധതി മാർഗനിർദേശ പ്രകാരം വളപ്പ് കൃഷി ചെയ്യണം. അഞ്ചുലക്ഷം രൂപ വീതം അടങ്കൽ തുകയുള്ള അഞ്ച് യൂനിറ്റ് (10 സ​െൻറ് സ്ഥലം) അടങ്ങിയ അഞ്ച് ഗ്രൂപ്പുകൾക്കാണ് ധനസഹായം നൽകുക. ചെലവി​െൻറ 40 ശതമാനം സർക്കാർ സബ്‌സിഡിയായി ലഭിക്കും. അപേക്ഷാഫോറം ഓരുജല പ്രദേശം ഉൾക്കൊള്ളുന്ന പഞ്ചായത്തുകളിലും ജില്ലയിലെ മത്സ്യഭവനുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലും ജില്ല പഞ്ചായത്തി​െൻറ പദ്ധതി നടത്തിപ്പ് സെക്ഷനിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 20ന് വൈകീട്ട് അഞ്ചുവരെ ബന്ധപ്പെട്ട പഞ്ചായത്തുകളിലും മത്സ്യഭവനുകളിലും കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലും സ്വീകരിക്കും. ഫോൺ: 0497 2731081. -----------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.