ഹംസഫർ എക്​സ്​പ്രസിന്​ കണ്ണൂരിൽ സ്​റ്റോപ്പ്​ അനുവദിക്കണം

കണ്ണൂർ: പുതുതായി അനുവദിച്ച ഗാന്ധിധാം-തിരുനെൽവേലി ഹംസഫർ എക്സ്പ്രസിന് കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പനുവദിക്കണമെന്ന് റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മംഗളൂരു കഴിഞ്ഞാൽ കേരളത്തിൽ കോഴിക്കോട്, ഷൊർണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. ആഴ്ചക്ക് ഒരുദിവസമാണ് െട്രയിൻ സർവിസ് നടത്തുന്നത്. വ്യാഴാഴ്ച രാവിലെ 10ന് ഗാന്ധിധാമിൽനിന്ന് യാത്ര പുറപ്പെട്ടാൽ ശനിയാഴ്ച രാവിലെ 5.30ന് തിരുവനന്തപുരത്തും 9.30ന് തിരുനെൽവേലിയിലുമെത്തും. തിരുനെൽവേലി- ഗാന്ധിധാം എക്സ്പ്രസ് ഞായറാഴ്ച 10.30ന് തിരുനെൽവേലിയിൽനിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച ഉച്ചയോടെ ഗാന്ധിധാമിലെത്തിച്ചേരും. ആഴ്ചയിൽ ഒരുദിവസമാണെങ്കിലും മലബാറിലെ യാത്രക്കാർക്ക് ഏറെ ഗുണകരമായ െട്രയിനാണിത്. ഗോവ, മുംബൈ ഭാഗത്തേക്ക് പോകുന്നവർക്ക് സൗകര്യപ്രദമായി യാത്രചെയ്യാവുന്നതാണ്. 16 തേഡ് എ.സി കോച്ചാണ് െട്രയിനിനുള്ളത്. രാജ്യത്തെ പ്രധാന െട്രയിനായ രാജധാനി എക്സ്പ്രസിനുപോലും കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. മലബാർ ഭാഗത്ത് കണ്ണൂർ, കാസർകോട് ജില്ലകളിലെങ്കിലും സ്റ്റോപ്പനുവദിച്ചാൽ യാത്രാദുരിതത്തിന് നേരിയ പരിഹാരം കാണാൻ സാധിക്കും. തിരുനെൽവേലിയിൽനിന്ന് രാവിലെ പുറപ്പെടുന്നതുകൊണ്ടുതന്നെ കാസർകോട് വരെയുള്ള യാത്രക്കാർക്ക് പകൽവണ്ടിയായി ഇതിനെ ഉപയോഗിക്കാൻ സാധിക്കും. സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പനുവദിക്കാൻ റെയിൽവേ അടിയന്തരനടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ അടിയന്തര ഇടപെടൽ നടത്തണമെന്നും സെക്രട്ടറി പി.കെ. ബൈജു ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.