കണ്ണൂർ: ഒാേരാ വർഷം കഴിയുന്തോറും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരെയുള്ള നീക്കങ്ങൾ നമ്മുടെ രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ടി.വി. രാേജഷ് എം.എൽ.എ പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ ജില്ല കമ്മിറ്റി വിക്ടർ ജോർജ് അനുസ്മരണത്തോടനുബന്ധിച്ച് 'മാധ്യമപ്രവർത്തനം ഭീതിയുടെ നിഴലിലോ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിലുള്ള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഒരുവർഷത്തിനിടയിൽ ഇന്ത്യ പിറകോട്ടുപോയി. 180 രാജ്യങ്ങളുടെ സ്ഥിതി പരിശോധിച്ചേപ്പാൾ നമ്മുടെ രാജ്യത്തിെൻറ സ്ഥാനം 138 ആണ്. 2016ൽനിന്ന് രണ്ട് റാങ്ക് പിറകിലേക്ക് തള്ളപ്പെടുകയാണുണ്ടായത്. ഇത് കാണിക്കുന്നത് രാജ്യത്ത് വർഷം കഴിയുന്തോറും മാധ്യമപ്രവർത്തനം കൂടുതൽ കൂടുതൽ ഭീഷണി നേരിടേണ്ടിവരുന്നുവെന്നുതന്നെയാണ്. അതേസമയം, സാമുദായിക ചേരിതിരിവും പ്രേകാപനമുണ്ടാക്കുന്നതരത്തിലുമുള്ള വാർത്താ അവതരണങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതാേണാ എന്നും ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറുകള്‍ക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്ന വിമര്‍ശനങ്ങളെ പോസിറ്റിവായി കാണാന്‍ ശ്രമിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി പറഞ്ഞു. വിമര്‍ശനങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. വീഴ്ചകള്‍ തിരുത്താനും വിമർശനങ്ങൾ ഉപകരിക്കും. മാധ്യമങ്ങളെ കടന്നാക്രമിക്കുന്ന രീതിയോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരകളുടെ മതവും രാഷ്ട്രീയവും സ്വാധീനവും നോക്കി വാര്‍ത്തകള്‍ നല്‍കുന്ന ചില മാധ്യമങ്ങളുടെ രീതി ശരിയല്ലെന്ന് ബി.ജെ.പി സ്‌റ്റേറ്റ് സെല്‍ കോഓഡിനേറ്റര്‍ കെ. രഞ്ജിത്ത് പറഞ്ഞു. സംഭവങ്ങളിലെ യഥാര്‍ഥവസ്തുതകള്‍ പരിശോധിക്കണം. രാജ്യത്ത് മാധ്യമങ്ങള്‍ വലിയരീതിയില്‍ ഭീഷണി നേരിടുന്നില്ല. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിൽ പ്രസ്ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ് അധ്യക്ഷതവഹിച്ചു. എക്സിക്യൂട്ടിവ് അംഗം യു.പി. സന്തോഷ് സംസാരിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറർ സിജി ഉലഹന്നാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.