കണ്ണൂർ: എൽ.പി സ്‌കൂൾ അസിസ്റ്റൻറ് (മലയാളം മീഡിയം) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ അഭിമുഖം 11 മുതൽ നടക്കും. മുസ്ലിം ഉപപട്ടികയിലെ രജിസ്റ്റർ നമ്പർ 100313 മുതൽ 102988 വരെയുള്ള മുഴുവൻ ഉദ്യാഗാർഥികൾക്കും ലത്തീൻ കത്തോലിക്ക/എ.ഐ, ഒ.ബി.സി, വിശ്വകർമ, എസ്.ഐ.യു.സി, നാടാർ, ഒ.എക്‌സ്, ധീവര, ഹിന്ദു നാടാർ, എന്നീ ഉപപട്ടികകളിലെ മുഴുവൻ ഉദ്യോഗാർഥികൾക്കും ഭിന്നശേഷി വിഭാഗത്തിൽപെട്ട (കാഴ്ചക്കുറവ്, കേൾവിക്കുറവ്) മുഴുവൻ ഉദ്യോഗാർഥികൾക്കും ജൂലൈ 11, 12, 13, 18, 19 തീയതികളിൽ പി.എസ്.സി കണ്ണൂർ ജില്ല ഓഫിസിലാണ് അഭിമുഖം. പി.എസ്.സി വെബ്സൈറ്റിലെ വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈലിൽനിന്ന് അഭിമുഖത്തിനുള്ള മെമ്മോ ഡൗൺലോഡ് ചെയ്‌തെടുക്കാം. ഉദ്യോഗാർഥികൾ വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മെമ്മോയിൽ പറഞ്ഞ സമയത്ത് ഓഫിസിൽ ഹാജരാവണം. ഫോൺ: 0497 2700482. െഗസ്റ്റ് െലക്ചറർ ഒഴിവ് കണ്ണൂർ: കൃഷ്ണമേനോൻ ഗവ. വനിത കോളജിൽ ജേണലിസം, സ്റ്റാറ്റിസ്റ്റിക്‌സ്, സംസ്‌കൃതം (ജനറൽ) എന്നീ വിഷയങ്ങളിൽ െഗസ്റ്റ് െലക്ചറർമാരെ നിയമിക്കും. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫിസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവണം. അഭിമുഖം ജേണലിസം ജൂലൈ 18ന് രാവിലെ 11, സംസ്‌കൃതം 18ന് ഉച്ച രണ്ട്, സ്റ്റാറ്റിസ്റ്റിക്‌സ് 19ന് രാവിലെ 11. -------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.