കാൽനട-ഇരുചക്ര വാഹനയാത്രികരും ദുരിതത്തിൽ കണ്ണൂർ: പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ റെയിൽവേ അടിപ്പാത ചോർന്നൊലിക്കുന്നത് കാൽനട-ഇരുചക്രവാഹന യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ശക്തമായ മഴയുള്ള സമയത്ത് അടിപ്പാതയിലൂടെ യാത്രചെയ്താൽ വസ്ത്രത്തിലും ശരീരത്തിലും ചളിനിറയും. െട്രയിനുകളിൽനിന്ന് പുറംതള്ളുന്ന മനുഷ്യമലം കലർന്ന കടുത്ത ദുർഗന്ധമുള്ള വെള്ളമാണ് ശരീരത്തിലേക്ക് വീഴുന്നത്. പിന്നീട് കുളിക്കാതെ എവിടെയും പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഇരുചക്രവാഹനയാത്രികരും കാൽനടയാത്രക്കാരും ഒരേസ്വരത്തിൽ പറയുന്നു. പഴയ ബസ്സ്റ്റാൻഡിൽനിന്ന് പുറത്തേക്കിറങ്ങുന്ന വഴിയിൽനിന്ന് നീളുന്ന ഗതാഗതക്കുരുക്ക് അവസാനിക്കുന്നത് മുനീശ്വരൻ കോവിലിനടുത്താണ്. ഇത് ഏറെനേരം അടിപ്പാതയിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കാനിടയാക്കുന്നു. ചോർച്ചയെക്കുറിച്ച് പരാതി ഉയരുേമ്പാൾ എല്ലാവർഷവും തട്ടിക്കൂട്ട് പരിഹാരം നടത്തിയാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാറുള്ളത്. അടിപ്പാത ചോർന്നൊലിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.