തൊക്കിലങ്ങാടിയിൽ പി. ജയരാജ​െൻറ കാർ തടഞ്ഞു

കൂത്തുപറമ്പ്: സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ സഞ്ചരിച്ച വാഹനം ഒരുസംഘം തടഞ്ഞുനിർത്തി വാഹനത്തിലുള്ളവരെ ഭീഷണിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് പൊലീസ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചു. മാവിലായിക്കടുത്ത പൊതുവാച്ചേരി സ്വദേശികളായ സഫ്രാസ് (24), മുഹമ്മദ് ഷാഫി (27), അഫിലാം (25), അബ്ദുൽ കരീം (29), താജിർ (29) എന്നിവരെയാണ് പിടികൂടിയത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ജയരാജൻ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ഞായറാഴ്ച രാത്രി പത്തരയോടെ തൊക്കിലങ്ങാടിക്കടുത്ത പാലത്തുങ്കരയിലാണ് സംഭവം. മാലൂരിൽ വിവാഹവീട്ടിൽ പോയശേഷം പാട്യത്തെ വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു പി. ജയരാജൻ. വാഹനം പാലത്തുങ്കരയിലെത്തിയപ്പോൾ ഓവർടേക്ക് ചെയ്തുവന്ന മാരുതികാർ വഴിതടഞ്ഞ് വിലങ്ങനെ നിർത്തിയിടുകയായിരുന്നു. മദ്യലഹരിയിൽ കാറിൽനിന്നുമിറങ്ങിയ യുവാക്കൾ വാഹനത്തിനടുത്തെത്തി ഭീഷണിപ്പെടുത്തുകയുംചെയ്തു. ഗൺമാൻ പുറത്തേക്കിറങ്ങിയതോടെയാണ് ഇവർ പിൻവാങ്ങിയത്. യുവാക്കൾക്ക് എസ്.ഡി.പി.ഐയുമായി ബന്ധമുള്ളതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.