പയ്യന്നൂർ: മണ്ഡലത്തിലെ പ്രൈമറി വിദ്യാലയങ്ങൾക്കുള്ള സമഗ്രവികസനം ലക്ഷ്യമാക്കി 2017 -18 വർഷത്തെ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നൽകുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം സി. കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പയ്യന്നൂർ മുനിസിപ്പൽ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷതവഹിച്ചു. ഡോ. എം. ബാലൻ, പി.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. എ.ഇ.ഒ ടി.എം. സദാനന്ദ് മാസ്റ്റർ സ്വാഗതവും പി.വി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. മണ്ഡലത്തിലെ 11 വിദ്യാലയങ്ങൾക്ക് പാചകപ്പുര, 20 വിദ്യാലയങ്ങളിൽ സ്മാർട്ട് ക്ലാസ് റൂം, 40 വിദ്യാലയങ്ങൾക്ക് കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് പദ്ധതിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.