പഴയങ്ങാടി: ബസ്സ്റ്റാൻഡിെൻറ മുടങ്ങിയ കോൺക്രീറ്റ് പ്രവൃത്തി ചൊവ്വാഴ്ച പുനരാരംഭിക്കും. പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കാൻ പ്രവൃത്തി അവലോകനയോഗത്തിൽ ടി.വി. രാജേഷ് എം.എൽ.എ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കർശനനിർദേശം നൽകി. ഏഴോം പഞ്ചായത്ത് അധീനതയിലുള്ള സ്റ്റാൻഡ് നവീകരണത്തിന് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരുകോടി 35 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. പ്രവൃത്തി നീണ്ടുപോകുന്നത് പൊതുജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന സാഹചര്യത്തിലാണ് എം.എൽ.എ യോഗം വിളിച്ചത്. പ്രവൃത്തി ആരംഭിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവും ഇതിെൻറ ഭാഗമായുണ്ടായ ചില സാങ്കേതികനടപടികൾ പൂർത്തിയാക്കുന്നതിന് തടസ്സമായി. യോഗത്തിൽ ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ഒ. പ്രഭാകരൻ, അംഗം കെ.വി. രാമകൃഷ്ണൻ മാസ്റ്റർ, കല്യാശ്ശേരി ബ്ലോക്ക് അസി. എക്സി. എൻജിനീയർ രാജീവൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.