നഴ്‌സ് ലിനിയെ ആദരിച്ചു

തളിപ്പറമ്പ്: രോഗികളെ പരിചരിക്കവെ നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനി സജീഷിന് ധർമശാല വൈസ് മെന്‍സ് ക്ലബി​െൻറ ആദരം. ക്ലബി​െൻറ 2018-19 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ലിനിയുടെ ഭര്‍ത്താവ് സജീഷും കുടുംബാംഗങ്ങളും പങ്കെടുത്തു. വൈസ്‌മെന്‍ ഇൻറര്‍നാഷനലി​െൻറ മുന്‍ ഇൻറര്‍നാഷനല്‍ കൗണ്‍സില്‍ അംഗം ആേൻറാ കെ. ആൻറണി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ദിനേഷ് ആലിങ്കല്‍ അധ്യക്ഷത വഹിച്ചു. വര്‍ഷങ്ങളായി പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഡോ. പി. വിജയനെയും ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.