സദസ്സ്​ നിർബന്ധിച്ചു; മന്ത്രി പാടി 'സംഗീതമേ ... അമരസല്ലാപമേ.......'

പയ്യന്നൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പോത്താങ്കണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതിയെക്കുറിച്ചും തുരീയം സംഗീതോത്സവത്തെക്കുറിച്ചും പറഞ്ഞ് നിർത്തിയപ്പോൾ സദസ്സിൽ നിന്നും ആവശ്യമുയർന്നു, മന്ത്രി ഒരു പാട്ട് പാടണം. സംഗീതത്തെ ഇത്രമാത്രം സ്നേഹിക്കുന്ന സ്വാമിയുടെ പുരസ്കാര ദാന ചടങ്ങിൽ പാട്ടുവേണോ എന്ന് മന്ത്രിയുടെ ചോദ്യം. അവസാനം സംഘാടകർ കൂടി നിർബന്ധിച്ചപ്പോൾ മന്ത്രി മൈക്ക് കൈയിലെടുത്ത് പാടി. സംഗീതമേ അമരസല്ലാപമേ, മണ്ണിനു വിണ്ണി​െൻറ വരദാനമേ.... പാടിക്കഴിഞ്ഞപ്പോൾ വേദിയിലും സദസ്സിലും നിലക്കാത്ത കൈയടി. പയ്യന്നൂരിൽ കലാ, സാംസ്കാരിക മണ്ഡലങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നവർക്ക് ദിശ പയ്യന്നൂർ ഏർപ്പെടുത്തിയ പുരസ്കാരം സ്വാമി കൃഷ്ണാനന്ദ ഭാരതിക്ക് കൈമാറുന്ന ചടങ്ങിലാണ് മന്ത്രി പാടിയത്. സംഗീതം സർവതിനും അതീതമാണെന്നും അദ്ദേഹം പറഞ്ഞു. ദിശ കുടുംബസംഗമവും പുരസ്കാര സമർപ്പണവും മന്ത്രി ഉദ്ഘാടനം ചെയ്തു. കെ.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.വി. സുധീർ കുമാർ, ടി.എ. രഞ്ജിനി, കെ.ടി. ഹരീഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഭാരതീയ ബഹുജന സാഹിത്യ അക്കാദമിയുടെ സാഹിത്യ ശ്രേഷ്ഠ പുരസ്കാരം നേടിയ പയ്യന്നൂർ വിനീത് കുമാറിനെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.