കാഞ്ഞങ്ങാട്: പെരുതടിയിൽ റോഡിൽ മണ്ണിടിഞ്ഞ് പനത്തടി -റാണിപുരം റൂട്ടിൽ മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. പെരുതടി എൽ.പി സ്കൂളിന് സമീപമാണ് ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിലുണ്ടായത്. റോഡിെൻറ മുകൾഭാഗത്തുനിന്ന് 10 മീറ്റർ വീതിയിൽ ഉറവ പൊട്ടിയതുപോലൈ വെള്ളവും മണ്ണും ശക്തമായി താഴേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഞായറാഴ്ച രാവിലെ പഞ്ചായത്തംഗം എം.സി. മാധവൻ, പൊതുപ്രവർത്തകനായ സുരേഷ് റാണിപുരം എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് മണിക്കൂറുകളോളം പാടുപെട്ട് മണ്ണ് നീക്കി 11.30ഒാടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.