കാഞ്ഞങ്ങാട്: പനത്തടി ചാമുണ്ഡിക്കുന്നിൽ പഞ്ചായത്തിെൻറയും കുടുംബശ്രീ സി.ഡി.എസിെൻറയും നേതൃത്വത്തിൽ നടത്തിയ മഴമഹോത്സവം നാടിന് വേറിട്ട അനുഭവമായി. ചാമുണ്ഡിക്കുന്ന് വയലിൽ ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ആരംഭിച്ച പരിപാടി വൈകീട്ട് മൂന്നരയോടെയാണ് സമാപിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് പി.ജി. മോഹനൻ ഉദ്ഘാടനംചെയ്തു. കുടുംബശ്രീ സി.ഡി.എസ് പ്രസിഡൻറ് മാധവി അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി. മാധവൻ, വി. ഷാജിലാൽ, സി. അനൂപ്, സുകുമാരൻ, ബി. മോഹൻകുമാർ, സൂര്യനാരായണ ഭട്ട്, എ. അനിൽകുമാർ, ബിജു, പി. തമ്പാൻ, വിമല, പി.പി. പുഷ്പലത, ഉഷ രാജു, രജനിദേവി എന്നിവർ സംസാരിച്ചു. ആയിരത്തോളം പ്രദേശവാസികൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.