കണ്ണൂർ: അർധസൈനിക വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യം നൽകണമെന്ന് ഒാൾ ഇന്ത്യ സെൻട്രൽ പാരാമിലിട്ടറി ഫോഴ്സസ് എക്സ് സർവിസ്മെൻ വെൽെഫയർ അസോസിയേഷൻ ആവശ്യപ്പെട്ടു. സി.ജി.എച്ച്.എസ് ആശുപത്രി കണ്ണൂരിൽ ആരംഭിക്കാൻ നടപടി സ്വീകരിക്കുക, പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കുക, 2006നു മുമ്പ് വിരമിച്ചവരുടെ പെൻഷൻ പുതുക്കിനിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംഘടനയുടെ കണ്ണൂർ, കാസർകോട് ജില്ല കമ്മിറ്റി ജനറൽ ബോഡി തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി. ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബി.ജെ.പി കണ്ണൂർ മണ്ഡലം പ്രസിഡൻറ് ശ്രീകാന്ത് രവിവർമ, കെ. ബാലൻ, ജനാർദനൻ, ടി. വിജയൻ, എം.വി. കൃഷ്ണൻ നായർ, കെ. സനാതൻ, കെ. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.