കണ്ണൂരിൽ തൊഴിൽസേന സംഘങ്ങൾ വരുന്നു

കണ്ണൂർ: ജില്ലയിൽ പഞ്ചായത്ത്-മുനിസിപ്പൽ അടിസ്ഥാനത്തിൽ തൊഴിൽസേന സംഘങ്ങൾ വരുന്നു. കാർഷികവൃത്തിക്ക് തൊഴിലാളികളെ ലഭ്യമാകാത്ത സാഹചര്യത്തിൽ തൊഴിലാളികളെ കണ്ടെത്തുന്നതിനും തൊഴിലിനായി ഉപയോഗപ്പെടുത്തുന്നതിനുമാണ് തൊഴിൽസേന രൂപവത്കരിക്കുന്നത്. ഒരുസേനയിൽ ചുരുങ്ങിയത് 50 പേരെ ചേർക്കും. കൃഷിക്കാർ ആവശ്യപ്പെടുന്നസമയത്തും സ്ഥലത്തും തൊഴിലാളികളെ അയച്ചുകൊടുക്കും. തൊഴിലാളികൾക്ക് കാർഷിക പ്രവൃത്തിയിൽ പരിശീലനവും നൽകും. കാർഷികജോലിക്ക് പുതിയ സാേങ്കതികവിദ്യകൾ ഉപയോഗപ്പെടുത്താനും പരിശ്രമിക്കും. 100 തൊഴിൽസേന സംഘങ്ങളെ ആദ്യഘട്ടത്തിൽ രൂപവത്കരിക്കാനാണ് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂനിയൻ (കെ.എസ്.കെ.ടി.യു) ജില്ല ശിൽപശാല തീരുമാനിച്ചത്. ആഗസ്റ്റ് അവസാനത്തോടെ സേന രൂപവത്കരണവും രജിസ്ട്രേഷനും പൂർത്തീകരിക്കാനും തീരുമാനമായി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല െസക്രട്ടറി വി. നാരായണൻ തൊഴിൽസേന സംബന്ധിച്ച രേഖ അവതരിപ്പിച്ചു. കെ. കുഞ്ഞപ്പ, എം. കുഞ്ഞമ്പു, കെ.കെ. കൃഷ്ണൻ, മേരി ചാക്കോ, കോമള ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. കെ. ദാമോദരൻ സ്വാഗതവും എം. ശ്രീധരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.