കുഞ്ഞിപ്പള്ളി റെയില്‍വേ മേൽപാലത്തിന് ശാപമോക്ഷം

മാഹി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പാലത്തിന് ശാപമോക്ഷമാകുന്നു. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി അവസാനഘട്ട പ്രവൃത്തികള്‍ക്ക് തുടക്കമായതോടെ മേൽപാലത്തിനുള്ള കാത്തിരിപ്പിന് വിരാമമായി. ഈ വര്‍ഷം അവസാനത്തോടെ മേൽപാലം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്ന് നിർമാണച്ചുമതലയുള്ള റോഡ്സ് ആന്‍ഡ് ബ്രിഡ്ജ്സ് െഡവലപ്മ​െൻറ് കോർപറേഷന്‍ (ആര്‍.ബി.ഡി.സി) അധികൃതര്‍ പറഞ്ഞു. ദേശീയപാതക്ക് സമീപമടക്കം ഇരുഭാഗത്തെയും അപ്രോച്ച് റോഡി​െൻറയും സംരക്ഷണഭിത്തിയുടെയും മറ്റും പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തിയാകാന്‍ ബാക്കിയുള്ളത്. ദേശീയപാതക്ക് സമീപമുള്ള ഭൂമിയില്‍ അപ്രോച്ച് റോഡ് നിർമിക്കുന്നത് സംബന്ധിച്ച് സ്വകാര്യവ്യക്തിയുമായി തര്‍ക്കം നിലനിന്നിരുന്നു. എന്നാൽ, സ്ഥലമെടുപ്പ് നടത്തിയ കൊയിലാണ്ടി റവന്യൂ ഓഫിസില്‍ സ്വകാര്യ വ്യക്തിയുമായുള്ള തര്‍ക്കം പരിഹരിച്ചിരുന്നു. തര്‍ക്കം തീര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡി​െൻറയും മേൽപാലത്തി​െൻറയും മറ്റ് അനുബന്ധ പ്രവൃത്തികൾ തുടങ്ങിയിരുന്നില്ല. റെയില്‍വേ പാളത്തിന് മുകളിലുള്ള നിർമാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 2016 അവസാനത്തോടെ ദേശീയപാത പോകുന്ന ഭാഗത്തെ സ്ഥലം മേൽപാലത്തിന് ലഭിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് അവസാനഘട്ട പ്രവൃത്തി മുടങ്ങിയത്. 1.76 കോടിയുടെ പ്രവൃത്തികള്‍ക്കുള്ള എല്ലാ നടപടിക്രമവും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നിർമാണജോലികള്‍ തുടങ്ങിക്കഴിഞ്ഞു. 90 ശതമാനം ജോലികള്‍ പൂര്‍ത്തിയായിട്ടും തുടര്‍പ്രവൃത്തി നടക്കാത്തത് ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. താലൂക്ക് വികസനസമിതിയില്‍ അടക്കം മേൽപാലം പണി മുടങ്ങിയതിനെപ്പറ്റി വിമര്‍ശനം ഉയര്‍ന്നിരുന്നു. കുഞ്ഞിപ്പള്ളി റെയില്‍വേ ഗേറ്റ് അടക്കുമ്പോള്‍ ദേശീയപാതയിലടക്കമുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് റെയില്‍ ബ്രിഡ്ജസ് ആന്‍ഡ് കോർപറേഷന്‍ മേൽപാലം നിർമിക്കാൻ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.