മംഗളൂരു: ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവ് റഹീം ഉച്ചിനിനൊപ്പം സെൽഫിയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അദ്ദേഹത്തിെൻറ ഗൺമാന് സസ്പെൻഷൻ. മംഗളൂരു സായുധസേനയിലെ മല്ലികാർജുനയെയാണ് മംഗളൂരു സിറ്റി പൊലീസ് കമീഷണർ ടി.ആർ. സുരേഷ് സസ്പെൻഡ്ചെയ്തത്. കഴിഞ്ഞമാസം 24ന് റഹീം വിദേശപര്യടനത്തിന് പുറപ്പെടുന്നതിെൻറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു സെൽഫി. തോക്ക് സായുധസേന ആസ്ഥാനത്ത് ഏൽപിച്ച ഇയാൾ മേലധികാരികളെ വിവരമറിയിക്കാതെ സ്വതന്ത്രജീവിതം നയിക്കുകയായിരുന്നു. സെൽഫിയെടുത്ത പൊലീസുകാരെൻറ ഈ നടപടി സർവിസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കമീഷണർ പറഞ്ഞു. ബ്യാരി സാഹിത്യ അക്കാദമി ചെയർമാനായിരിക്കെ 2012 മാർച്ച് 15ന് മംഗളൂരുവിൽ അക്രമത്തിനിരയായതുമുതലാണ് റഹീമിെൻറ സുരക്ഷക്കായി സർക്കാർ ഗൺമാനെ നിയോഗിച്ചത്. സുരക്ഷ നൽകുന്ന വ്യക്തിക്ക് ഗൺമാെൻറ മേൽ നിയന്ത്രണമില്ലാത്തപോലെ അതിരുവിട്ട സൗഹൃദവും അനുവദനീയമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.