ദേശീയ ജലപാത എന്നത് കോർപറേറ്റ് തട്ടിപ്പ്

പാനൂർ: പരിസ്ഥിതി പഠനവും സാമൂഹിക സാമ്പത്തിക പ്രത്യാഘാത പഠനവും നടത്താതെയുള്ള ദേശീയ ജലപാത രൂപവത്കരണം കോർപറേറ്റ് തട്ടിപ്പാണെന്ന് ദേശീയ ജലപാത പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ സി.ആർ. നീലകണ്ഠൻ അഭിപ്രായപ്പെട്ടു. ആലുവ മുതൽ കാസർകോട് വരെയുള്ള ജലപാതവിരുദ്ധ പ്രാദേശിക പ്രക്ഷോഭ സമിതി പ്രവർത്തകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും കൂട്ടായ്മയായ ദേശീയ ജലപാത പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചേർന്ന ജനകീയ കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ജലപാത സാമ്പത്തികമായി പരാജയപ്പെട്ടതാണ്. റിയൽ എസ്റ്റേറ്റ് കച്ചവടത്തിലൂടെയുള്ള ലാഭമാണ് സിയാലിേൻറത്. ദേശീയ ജലപാത രൂപവത്കരണം പാരിസ്ഥിതിക അഭയാർഥികളെ സൃഷ്ടിക്കാനും ഉൾനാടൻ മത്സ്യത്തൊഴിലാളികളെയും നൂറുകണക്കിന് അപൂർവ സ്പീഷീസിൽപെടുന്ന ജലജീവികളുടെ നാശത്തിനുമേ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ടി.പി. രാജൻ അധ്യക്ഷതവഹിച്ചു. അഡ്വ. ഹരീഷ് വാസുദേവൻ വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. പ്രഫ. ശോഭീന്ദ്രൻ, തായാട്ട് ബാലൻ, ഏലൂർ ഗോപിനാഥ്, ഇ. മനീഷ്, കെ.പി.എ റഹീം, ഭാസ്കരൻ വെള്ളൂർ, പൈലി വാത്യാട്ട്, അഷ്റഫ് പൂക്കോം, ലൈല റഷീദ്, പള്ളിപ്രം പ്രസന്നൻ, പി.പി. അബൂബക്കർ, കെ.പി. ചന്ദ്രാംഗദൻ, എം.പി. പ്രകാശൻ, പി. സുമ, എടച്ചോളി ഗോവിന്ദൻ, വി.പി. പ്രേമൻ, കെ.പി. സഞ്ജീവ് കുമാർ, കെ.എം. അശോകൻ, ഷംസുദ്ദീൻ കോഴിക്കോട്, രാജീവൻ വടകര, അരവിന്ദാക്ഷൻ ഒറ്റപ്പാലം, പ്രകാശൻ ചോമ്പാൽ, കെ.കെ. ചാത്തുകുട്ടി, ശ്രീനിവാസൻ നെല്ലിയാട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.