തലശ്ശേരി: ഞായറാഴ്ച ഉച്ചസമയം. ഇടവിട്ട് മഴ പെയ്തുെകാണ്ടിരിക്കുന്നതിനിടെ തലശ്ശേരി സംഗമം ജങ്ഷൻ റെയിൽേവ േമൽപാലത്തിൽ നാലുപേർ ചേർന്ന് റോഡിലെ വിള്ളലും കുഴികളുമടക്കുകയാണ്. നിമിഷനേരംകൊണ്ടാണ് ഒാരോ കുഴിയും മൂടുന്നത്. ഇതുകണ്ട് വഴിപോക്കരായ ആളുകൾ മൂക്കത്ത് വിരൽ വെക്കുകയാണ്. ആർക്ക് വേണ്ടിയാണാവോ ഇങ്ങനെ ധൃതിപിടിച്ച് കുഴിയടക്കുന്നതെന്നാണ് കണ്ടുനിന്ന ചിലരുടെ േചാദ്യം. ഇപ്പോൾ എല്ലാം റെഡിമെയ്ഡല്ലേ... അങ്ങനയേയുണ്ടാകൂ, ഉടനെ ഒരാളുടെ കമൻറ്. കാലവർഷം തുടങ്ങിയത് മുതൽ റെയിൽവേ മേൽപാലം വഴിയുള്ള യാത്ര ദുസ്സഹമായിരുന്നു. സ്ലാബിലെ ജോയൻറുകളിലെ വിള്ളൽ കാരണം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നത് പതിവായി. ഇടക്ക് ജോയൻറ് അടക്കും. ദിവസങ്ങൾ കഴിയുേമ്പാൾ വിള്ളൽ വീണ്ടും പഴയപടി. രാത്രി തെരുവു വിളക്കുകൾ പ്രകാശിക്കാതാവുേമ്പാൾ പറയുകയേ േവണ്ട. വേഗതയിലെത്തുന്ന വാഹനങ്ങൾ ചാടിമറയുകയാണ്. ഇങ്ങനെ പരിക്കേറ്റവർ ഏറെയാണെന്നാണ് ദൃക്സാക്ഷി വിവരം. റെഡിമെയ്ഡ് കോൾഡ് മിക്സ് അസ്ഫാൾട്ട് ഉപയോഗിച്ചാണ് പാലത്തിലെ വിള്ളലും കുഴികളും ഞായറാഴ്ച അടച്ചത്. കുഴിയടക്കാനായി ഉപയോഗിക്കുന്ന കല്ലും ടാറും മിക്സ്ചെയ്ത മിശ്രിതമാണിത്. കുഴികളിൽ ഇവ വിതറി ശരിയായ രീതിയിൽ അടിച്ചുനിരപ്പാക്കണം. എന്നാൽ, തൊഴിലാളികൾ ഇവ ഉപയോഗിക്കുന്ന രീതി ശാസ്ത്രീയമല്ലെന്നാണ് പരാതി. ഒറ്റദിവസം കൊണ്ടുതന്നെ ഇവ ചിതറിത്തെറിക്കുകയാണ്. തലശ്ശേരിയിൽനിന്ന് വയനാട്, കർണാടക ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ പോകുന്നത് റെയിൽവേ മേൽപാലം വഴിയാണ്. എന്നാൽ, യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ശാശ്വതമായ പരിഹാരനടപടി സ്വീകരിക്കാൻ അധികൃതർ ഇതുവെര മുന്നോട്ടുവന്നിട്ടില്ല. പാലത്തിലെ വിള്ളൽ കാരണം വാഹനങ്ങൾ അപകടത്തിൽ ചാടുന്നതിൽ പ്രതിേഷധിച്ച് തലശ്ശേരിയിലെ പൊതുപ്രവർത്തകനായ മുരിക്കോളി സത്താർ ശനിയാഴ്ച പ്ലക്കാർഡുമായി പാലത്തിൽ ഏകാംഗസമരം നടത്തിയിരുന്നു. ഇതേ തുടർന്നാണ് ഞായറാഴ്ച പാലത്തിൽ തിരക്കിട്ട ഒാട്ടയടക്കൽ നടന്നത്. പലയിടങ്ങളിലായി പൊട്ടിത്തകർന്ന ഒ.വി റോഡ് നന്നാക്കാത്തതിലും പ്രതിഷേധമറിയിച്ച് അധികൃതരുടെ ശ്രദ്ധക്ഷണിച്ച് സത്താർ ബോർഡ് വെച്ചിട്ടുണ്ട്. പടം......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.