യോഗപ്രചാരണ റോഡ് ഷോക്ക്​ സ്വീകരണം

പെരിങ്ങത്തൂർ: കാസർകോട് മുതൽ തിരുവനന്തപുരംവരെ ശിവാനന്ദ ഇൻറർനാഷനൽ സ്കൂൾ ഓഫ് യോഗയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗപ്രചാരണ റോഡ്ഷോക്ക് കരിയാട് പള്ളിക്കുനിയിൽ സ്വീകരണം നൽകി. അതിജീവനത്തി​െൻറ ആരോഗ്യശാസ്ത്രം എന്ന സന്ദേശ പ്രചാരണത്തിനായാണ് വിവിധകേന്ദ്രങ്ങളിൽ റോഡ് ഷോ നടത്തുന്നത്. ജില്ലതല സമാപനമാണ് പള്ളിക്കുനിയിൽ സംഘടിപ്പിച്ചത്. ശിവാനന്ദ യോഗ ട്രസ്റ്റ് മെംബർ ബിച്ചിക്കോയ ഉദ്ഘാടനം നിർവഹിച്ചു. പാനൂർ നഗരസഭ കൗൺസിലർ ടി.എം. ബാബുരാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാസുമാസ്റ്റർ, ഗോപി എന്നിവർ സംസാരിച്ചു. പള്ളിക്കുനി യൂനിറ്റി​െൻറ ഫണ്ട് ചടങ്ങിൽ കൈമാറി. കെ. അശോകൻ സ്വാഗതവും കെ.പി. തിലകൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.