തലശ്ശേരി: ലഹരിമരുന്ന് കേസിൽ വടകര നാർകോട്ടിക് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ മുഴപ്പിലങ്ങാട് ബദർപള്ളിക്ക് സമീപം മാലിയാട്ട് ഹൗസിൽ ടി. അറഫാത്തിനെ (37) പൊലീസ് മർദിച്ചവശനാക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അറഫാത്തിെൻറ ഭാര്യ തലശ്ശേരി ഗോപാലപേട്ടയിലെ പുതിയപുരയിൽ പി. ഷബിന മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകി. ജൂലൈ മൂന്നിനാണ് പരാതിക്കാധാരമായ സംഭവം. ലഹരിമരുന്ന് കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചുവരുകയായിരുന്നു അറഫാത്ത്. സമാനമായ മറ്റൊരു കേസിൽ പൊലീസ് ജീപ്പിൽ വടകര നാർകോട്ടിക് േകാടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ കൂടെയുണ്ടായിരുന്ന പൊലീസുകാരും മറ്റൊരു പ്രതിയും ചേർന്ന് മർദിച്ച് അവശനാക്കി. മൂത്രതടസ്സമുണ്ടായതിനെ തുടർന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് ബന്ധുക്കെള അറിയിച്ചില്ലെന്നും താൻ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയപ്പോൾ പൊലീസ് ക്രൂരമായി മർദിച്ച വിവരം ഭർത്താവ് പറഞ്ഞതായും ഷബിന പറഞ്ഞു. ഇതിനുശേഷമാണ് പിറ്റേദിവസം ബന്ധുക്കൾ അറിയാതെ കുതിരവട്ടത്തെ മാനസികാേരാഗ്യ ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ല ആശുപത്രിയിൽ രണ്ടാമതും ഭർത്താവിനെ കാണാനെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന രോഗികളാണ് ഇക്കാര്യം അറിയിച്ചത്. കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിലെ പ്രത്യേക സെല്ലിൽ ഭർത്താവിനെ അടച്ചിട്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. അേതസമയം, വടകര നാർകോട്ടിക് കോടതിയിേലക്ക് കൊണ്ടുപോയ കണ്ണൂർ എ.ആർ ക്യാമ്പിലെ പൊലീസുകാരെ ആക്രമിച്ചു പരിേക്കൽപിച്ചുവെന്നതിന് അറഫാത്തിനെതിരെ എടക്കാട് െപാലീസ് കേസെടുത്തിരുന്നു. നിയമസഭ പ്രതിപക്ഷ നേതാവ്, സംസ്ഥാന പൊലീസ് മേധാവി, ജയിൽ ഡി.ജി.പി, ജില്ല കലക്ടർ, ജില്ല പൊലീസ് കംപ്ലയിൻറ് അതോറിറ്റി, ജില്ല പൊലീസ് മേധാവി, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എന്നിവർക്കും ഷബിന പരാതിയുടെ കോപ്പി അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.