കുമ്പള: കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി പെയ്ത മഴയെത്തുടർന്ന് വെള്ളം കയറിയ ഷിറിയ പുഴ ഞായറാഴ്ച കരയൊഴിഞ്ഞു. മഴ ശമിച്ചതോടെ ഓരങ്ങളിലെ വയലുകളിലും തോട്ടങ്ങളിലും കയറിയ വെള്ളം തിരിച്ചിറങ്ങി. എങ്കിലും പുഴയിപ്പോഴും രൗദ്രഭാവത്തിൽ തന്നെയാണ് ഒഴുകുന്നത്. ഞായറാഴ്ച പുലർച്ചയോടെ ബംബ്രാണ വയലിൽ വെള്ളം കയറി റോഡ് വെള്ളത്തിനടിയിലായി. ഉച്ചക്കുശേഷം വെള്ളം പിൻവാങ്ങിയതിനെത്തുടർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രാവിലെ ഉപ്പളയിൽനിന്ന് അഗ്നിശമനസേന സ്ഥലം സന്ദർശിച്ച് ഷിറിയ പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. മാറിപ്പോകാൻ വീടില്ലാത്തവർക്ക് മുറികൾ ഏർപ്പാട് ചെയ്യാമെന്നും സേന അറിയിച്ചു. എന്നാൽ, ആരും വീടൊഴിഞ്ഞില്ല. ഉച്ചക്കുമുമ്പ് തീരദേശത്തേക്കുള്ള റോഡും വയലിലെ പള്ളിമുറ്റവും മുങ്ങിയെങ്കിലും ഉച്ചക്കുശേഷം വെള്ളം ഇറങ്ങിത്തുടങ്ങി. അതുവരെ ചട്ടത്തൂർ ബത്തേരി ഭാഗത്തു കൂടിയാണ് പ്രദേശവാസികൾ യാത്രചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.