പയ്യന്നൂർ: അധ്യാപകജീവിതത്തിൽനിന്ന് വിരമിക്കുന്ന നിരൂപകൻ ഇ.പി. രാജഗോപാലൻ മാസ്റ്ററെ എതിർദിശയുടെ നേതൃത്വത്തിൽ ആദരിച്ചു. കഥാകൃത്ത് അഷ്ടമൂർത്തി ഉദ്ഘാടനം ചെയ്തു. ഇ.പി. രാജഗോപാലൻ മാസ്റ്റർ എഴുതിയ 'കുഞ്ഞമ്പുമാഷും ഇംഗ്ലീഷ് വാക്കും', 'സാൽവദോർ ദാലിയുടെ രഹസ്യജീവിതം', 'കവിതയുടെ ഗ്രാമങ്ങൾ' എന്നീ പുസ്തകങ്ങളും എ.സി. ശ്രീഹരിയുടെ 'അപകേരളീകരണം' എന്ന പുസ്തകവും അഷ്ടമൂർത്തി പ്രകാശനം ചെയ്തു. ടി.ഐ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. പി. അപ്പുക്കുട്ടൻ മാസ്റ്റർ, ഡോ. കെ.സി. മുരളീധരൻ, കെ.കെ.ആർ. വെങ്ങര, ഡോ. വി. ദിനേശൻ, പി.കെ. സുരേഷ്കുമാർ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. തുടർന്ന്, ഇ.പി. രാജഗോപാലനെക്കുറിച്ച് പയ്യന്നൂർ കോളജിലെ വിദ്യാർഥികൾ നിർമിച്ച ഡോക്യുമെൻററി ഫിലിം പ്രദർശിപ്പിച്ചു. എ.വി. സന്തോഷ് കുമാർ ആമുഖഭാഷണം നടത്തി. കെ.വി. പ്രശാന്ത്കുമാർ സ്വാഗതവും കെ.എം. രബിനേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.