തുരീയം വേദിയിൽ കഥകളിപ്പദ കച്ചേരി

പയ്യന്നൂർ: കർണാടക, ഹിന്ദുസ്ഥാനി സംഗീതശാഖകളിൽനിന്നും മാറി ഞായറാഴ്ച തുരീയം വേദിയിൽ ഒഴുകിയത് കേരളത്തി​െൻറ തനതു ക്ലാസിക്കൽ കലയുടെ പാട്ടുകൾ. പോത്താങ്കണ്ടം ആനന്ദഭവനത്തി​െൻറ 15ാമത് തുരീയം സംഗീതോത്സവത്തി​െൻറ 40ാം ദിനമായ ഞായറാഴ്ച കോട്ടക്കൽ നാരായണനും വേങ്ങേരി നാരായണൻ നമ്പൂതിരിയും ചേർന്ന് കഥകളിപ്പദ കച്ചേരി അവതരിപ്പിച്ചു. കോട്ടക്കൽ പ്രസാദ് (ചെണ്ട), കലാമണ്ഡലം രാജ് നാരായണൻ (മദ്ദളം), കലാമണ്ഡലം വേണുമോഹൻ (ഇടയ്ക്ക) എന്നിവർ മേളക്കാരായി. തിങ്കളാഴ്ച കണ്ണാടിക സഹോദരന്മാരായ ശശി കിരൺ, ഗണേശ് എന്നിവരുടെ വായ്പാട്ടാണ്. എം.എ. സുന്ദരേശൻ (വയലിൻ), തഞ്ചാവൂർ മുരുക ഭൂപതി (മൃദംഗം), ഉഡുപ്പി ബാലകൃഷ്ണൻ (ഘടം) എന്നിവർ മേളക്കാരാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.