ഏറെ സാഹസപ്പെട്ടാണ് ഫയർ എൻജിനുകൾ മെയിൻറോഡിൽ എത്തിക്കുന്നത് ഇരിട്ടി: ഡ്രൈവർമാരും ഫയർമാന്മാരുമില്ലാതെ നട്ടംതിരിയുന്ന ഇരിട്ടി ഫയർസ്റ്റേഷൻ പരിമിതികളിൽ വീർപ്പുമുട്ടുന്നു. വീതികുറഞ്ഞ, വാഹനത്തിരക്കേറിയ നേരംപോക്ക് റോഡിലാണ് സ്റ്റേഷൻ കെട്ടിടം. ഇടുങ്ങിയ ഇൗ റോഡിലൂടെ അടിയന്തരഘട്ടങ്ങളിൽ ഫയർ എൻജിനുകൾ ഇഴെഞ്ഞത്തുേമ്പാഴേക്കും ദുരന്തസ്ഥലത്ത് നാശനഷ്ടങ്ങൾ മൂർധന്യത്തിലെത്തും. രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തിമേഖലയിലെ വിസ്തൃതമായ പ്രദേശമാണ് ഇരിട്ടിയുടെ പ്രവർത്തനമേഖല. കൂടാതെ ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങൾ, പഴശ്ശി അണക്കെട്ട്, അതിെൻറ വിശാലമായ റിസർവോയർ, വേനലിൽ കാട്ടുതീ പതിവായ ഹെക്ടർകണക്കിന് വനമേഖല എന്നിവിടങ്ങളിലും ഒാടിയെത്തേണ്ടത് ഇരിട്ടിയിലെ രക്ഷാപ്രവർത്തകരാണ്. പഴയ ഗവ. ആശുപത്രി കെട്ടിടത്തിലാണ് 2010ൽ സ്ഥാപിതമായ നിലയം പ്രവർത്തിക്കുന്നത്. കാലപ്പഴക്കംമൂലം അപകടാവസ്ഥയിലാണ് ഈ കെട്ടിടം. മുകളിൽ പാകിയ ആസ്ബസ്‌റ്റോസ് ഷീറ്റുകൾ മഴക്കാലത്ത് ചോർന്നൊലിക്കും. വേനൽക്കാലങ്ങളിൽ കഠിനമായ ചൂടിൽ ചുട്ടുപൊള്ളും. കെട്ടിടത്തിെൻറ തറനിരപ്പിനെക്കാൾ ഉയർന്നു നിൽക്കുന്ന റോഡിൽനിന്നും ഒഴുകിവരുന്ന ചളിവെള്ളം കുത്തിയൊലിച്ച് ഓഫിസിനകത്തെത്തും. നേരംപോക്ക് റോഡിെൻറ വീതിക്കുറവും വാഹനബാഹുല്യവും ആണ് മറ്റൊരു പ്രതിസന്ധി. സഹായം തേടി ഫോൺവിളി എത്തിയാൽ ഈ റോഡിൽനിന്ന് വാഹനം മെയിൻറോഡിൽ എത്തുക എന്നത് തന്നെ സാഹസമാണ്. സൗകര്യപ്രദമായ സ്ഥലവും കെട്ടിടവും ലഭ്യമാക്കിയാൽ ഇത് പരിഹരിക്കാവുന്നതേയുള്ളൂ. പൊതുമരാമത്ത് വകുപ്പിെൻറ അധീനതയിൽ പയഞ്ചേരിയിലുള്ള അനുയോജ്യമായ 60 സെൻറ് സ്ഥലം വിട്ടുനൽകുമെന്ന് ആദ്യകാലങ്ങളിൽ അറിയിച്ചിരുന്നു. പിന്നീട് നൽകാനാവില്ലെന്ന നിലപാട് സ്വീകരിച്ചു. ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം നഗരസഭയുടെയും ആരോഗ്യവകുപ്പിെൻറയും കീഴിലാണുള്ളത്. കെട്ടിടം പുതുക്കിപ്പണിയാൻ ഇൗ സ്ഥലം വിട്ടുകിട്ടാനുള്ള ശ്രമവും പരാജയപ്പെട്ടിരിക്കുകയാണ്. 24 ഫയർമാന്മാരും നാല് ലീഡിങ് ഫയർമാന്മാരും ഏഴ് ഡ്രൈവർമാരും വേണ്ടിടത്ത് ഇവിടെ12 ഫയർമാന്മാരും രണ്ട് ലീഡിങ് ഫയർമാന്മാരും മൂന്ന് ഡ്രൈവർമാരും മാത്രമാണുള്ളത്. ലീഡിങ് ഫയർമാന്മാർ അവധിയെടുക്കുമ്പോൾ ഈ ചുമതല പലപ്പോഴും ഫയർമാൻ ഏറ്റെടുക്കേണ്ടിവരുന്നു. മട്ടന്നൂർ, പേരാവൂർ നിലയങ്ങളിൽ നാല് ലീഡിങ് ഫയർമാന്മാർ വീതമുണ്ട്. നാല് വാഹനങ്ങൾ ഒാടിക്കാൻ മൂന്ന് ഡ്രൈവർമാർ ആംബുലൻസടക്കം നാല് വാഹനങ്ങളുള്ള ഇരിട്ടി അഗ്നിരക്ഷാ നിലയത്തിൽ ആകെയുള്ളത് മൂന്ന് ഡ്രൈവർമാർ. മിക്കപ്പോഴും ഒരു ഡ്രൈവർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാവുക. അതിനാൽ ആംബുലൻസ് സേവനം പലപ്പോഴും ലഭ്യമാക്കാൻ കഴിയാതെവരുന്നു. ഒരാഴ്ച മുമ്പ് പുലർച്ചെ ഇരിട്ടി ടൗണിൽ വൻ അഗ്നിബാധയുണ്ടായപ്പോൾ ഒരു ഡ്രൈവർ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. തീയണക്കാൻ വെള്ളടാങ്കർ സ്ഥലത്തെത്തിച്ച് പ്രവർത്തനം തുടങ്ങിയശേഷം ഡ്രൈവർ മറ്റൊരു സ്വകാര്യവാഹനത്തിൽ നിലയത്തിലെത്തി മറ്റേ വാട്ടർടാങ്കറും അപകടസ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. ഏഴ് ഡ്രൈവർമാർ വീതമുള്ള പേരാവൂർ, മട്ടന്നൂർ നിലയങ്ങളിൽനിന്നും ഓരോ ഡ്രൈവർമാരെ വർക്കിങ് അറേഞ്ച്മെൻറിലോ മറ്റോ ഇവിടേക്ക് നിയമിക്കുകയാണെങ്കിൽ ഇതിന് ഒരു പരിധിവരെ പരിഹാരം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.