മട്ടന്നൂര്‍: ഇരിട്ടി, തലശ്ശേരി താലൂക്കുകള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇരിട്ടി താലൂക്ക് പബ്ലിക് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സൊസൈറ്റിയുടെ ഓഫിസ് 19ാം മൈലില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി.പി. അശോകന്‍ അധ്യക്ഷത വഹിച്ചു. കെ.എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്ലാനിങ് ബോര്‍ഡ് മുന്‍അംഗം സി.പി. ജോണ്‍ ആദ്യനിക്ഷേപം സ്വീകരിച്ചു. സഹകരണസംഘം ജോ. രജിസ്ട്രാര്‍ സി. ഗിരീശന്‍ വായ്പാവിതരണവും ജില്ലപഞ്ചായത്ത് അംഗം അന്‍സാരി തില്ലങ്കേരി കമ്പ്യൂട്ടര്‍ സ്വിച്ചോണും നടത്തി. സി.എ. അജീര്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പി.വി. മോഹനന്‍, കെ.വി. പ്രദീഷ്, കെ.കെ. നാസര്‍, കെ.വി. പവിത്രന്‍, പി. സുനില്‍കുമാര്‍, കെ.സി. വിലാസിനി ടീച്ചര്‍, കെ.പി. പ്രസന്ന, പി.എ. നസീര്‍, എ.വി. മമ്മു, സി.പി. ശശീന്ദ്രന്‍, എന്‍.വി. രവീന്ദ്രന്‍, സി.വി.എം. വിജയന്‍, എം. അബ്ദുന്നാസര്‍, എന്‍.സി. സുമോദ്, കെ.എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി പ്രസിഡൻറ് എം.കെ. കുഞ്ഞിക്കണ്ണന്‍ സ്വാഗതവും വൈസ് പ്രസിഡൻറ് എ. സുധാകരന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.