ഫാഷിസത്തിനെതിരെ ജനകീയ ഐക്യനിര ശക്തമാകണം -ശൈഖ് മുഹമ്മദ് കാരകുന്ന്

കാസർകോട്: ഫാഷിസത്തിനെതിരെ ജനകീയ ഐക്യനിര ശക്തിപ്പെടണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് കാസർകോട് ജില്ല കേഡർ സംഗമം കാഞ്ഞങ്ങാട് ഹിറാ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം നേടിയെടുത്ത സാമൂഹികവും സാംസ്കാരികവുമായ പുരോഗതി തകർക്കുകയാണ് ഫാഷിസത്തി​െൻറ ലക്ഷ്യം. അതിനെ പിടിച്ചുകെട്ടിയില്ലെങ്കിൽ രാജ്യത്തി​െൻറ ജനാധിപത്യ മതേതര സൗഹൃദ പാരമ്പര്യം തകർക്കപ്പെടും. നുണകളാലാണ് ഫാഷിസം ശക്തിയാർജിക്കാൻ ശ്രമിക്കുന്നത്. നുണകൾ പ്രചരിപ്പിച്ച് സമൂഹത്തെ വിഭജിച്ച് അധികാരം നിലനിർത്താനുള്ള തന്ത്രം ജനകീയ ഐക്യത്തിലൂടെ തകർക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് സി.എ. യൂസുഫ് അധ്യക്ഷതവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് കെ. മുഹമ്മദ് ഷാഫി, സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ അഹമ്മദ്, മുൻ ജില്ല പ്രസിഡൻറുമാരായ പി.എസ്. അബ്ദുല്ലക്കുഞ്ഞി, ഷഫീഖ് നസറുല്ലാഹ്, അബ്ദുൽ ലത്തീഫ് കുമ്പള, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, ജില്ല സമിതിയംഗങ്ങളായ യു.സി. മുഹമ്മദ് സാദിഖ്, പി.സി. മുഹമ്മദ് സാബിർ, ഇംറാൻ മൂസ, എച്ച്.എം. നൗഷാദ്, നസറുദ്ദീൻ ഷാ, എ.ജി. ജമാൽ തുടങ്ങിയവർ സംസാരിച്ചു. കാഞ്ഞങ്ങാട് ഏരിയ പ്രസിഡൻറ് ഡോ. മുഹമ്മദ് റിയാസ് സ്വാഗതവും ജില്ല സെക്രട്ടറി എൻ.എം. റിയാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.