കണ്ണാടിപ്പറമ്പ്: ധാര്‍മികബോധത്തിലൂന്നിയ ഭൗതിക വിദ്യാഭ്യാസമാണ് കാലത്തിെൻറ ആവശ്യമെന്ന് ദാറുല്‍ഹുദ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജില്‍ പുതുതായി നിര്‍മിച്ച സെക്കൻഡറി ബ്ലോക്ക് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമൂഹം നേരിടുന്ന സകല പ്രതിസന്ധികള്‍ക്കുമുള്ള പരിഹാരം സമന്വയ വിദ്യാഭ്യാസമാണെന്നും ദാറുല്‍ ഹുദയും അതിെൻറ സഹസ്ഥാപനങ്ങളും അത്തരമൊരു മഹത്തായ പാഠ്യപദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. രക്ഷാധികാരി അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അധ്യക്ഷതവഹിച്ചു. സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്കും ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലേക്കും പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പല്‍ അലി ബാഅലവി തങ്ങള്‍ ആദ്യവാചകം ചൊല്ലിക്കൊടുത്തു. സമസ്ത സെക്രട്ടറി പി.പി. ഉമര്‍ മുസ്‌ലിയാര്‍ കോയ്യോട് പ്രാര്‍ഥന നടത്തി. മാനേജ്മെൻറ് കോണ്‍ഫറന്‍സ് ഹാള്‍ അസ്‌ലം തങ്ങള്‍ അല്‍മശ്ഹൂറും സ്മാര്‍ട്ട് ക്ലാസ്‌റൂം വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയും ഉദ്ഘാടനം നിര്‍വഹിച്ചു. യു. ശാഫി ഹാജി ചെമ്മാട്, അലി ബാഅലവി തങ്ങൾ, ബഷീര്‍ നദ്‌വി, പ്രഫ. മുഹമ്മദ്, മണിയപ്പള്ളി അബൂട്ടി ഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.