പയ്യന്നൂർ ഡിപ്പോയിലെ റദ്ദാക്കിയ റൂട്ടുകൾ പുനഃസ്ഥാപിക്കും

പയ്യന്നൂർ: പയ്യന്നൂർ െക.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് വിവിധ കാരണങ്ങളാൽ ഒഴിവാക്കിയ ഷെഡ്യൂളുകൾ പുനഃസ്ഥാപിക്കാൻ ഇന്നലെ ഡിപ്പോയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പയ്യന്നൂർ എം.എൽ.എ സി. കൃഷ്ണൻ നിർദേശിച്ച പ്രകാരം പയ്യന്നൂർ-ചെറുപുഴ-മാലോം സർവിസ് ഒമ്പത് മുതലും പയ്യന്നൂർ-ചീമേനി-വള്ളിപിലാവ് സർവിസ് ആഗസ്റ്റ് ഒന്ന് മുതൽ പുനഃസ്ഥാപിക്കാനും തീരുമാനിച്ചു. തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലൻ നിർദേശിച്ച പ്രകാരം രാവിലെ 5.30ന് പയ്യന്നൂരിൽ നിന്ന് ആരംഭിച്ച് തലിച്ചാലം-ചെറുവത്തൂർ ബസ്സ്റ്റാൻഡ് വരെയുള്ള സർവിസ് ചെറുവത്തൂർ റെയിൽവേ സ്റ്റേഷ​െൻറ പടിഞ്ഞാറെ ഗേറ്റിന് സമീപം വരെ ഒമ്പത് മുതൽ നീട്ടാൻ തീരുമാനിച്ചു. കല്യാശ്ശേരി എം.എൽ.എ ടി.വി. രാജേഷ് നിർദേശിച്ച പ്രകാരം പയ്യന്നൂർ-കുഞ്ഞിമംഗലം- ചെമ്പല്ലിക്കുണ്ട് - പഴയങ്ങാടിയിലേക്ക് നിലവിലുണ്ടായിരുന്ന സർവിസ് പുനഃസ്ഥാപിക്കാനും 11 മുതൽ പയ്യന്നൂർ-പഴയങ്ങാടി-കണ്ണൂർ റൂട്ടിൽ രാവിലെ 8.30നും വൈകീട്ട് 5.10നും പയ്യന്നൂരിൽ നിന്നും കണ്ണൂരിൽ നിന്നും ഓരോ ടൗൺ ടു ടൗൺ സർവിസ് ആരംഭിക്കാനും തീരുമാനിച്ചു. സി. കൃഷ്ണൻ എം.എൽ.എ നിർദേശിച്ച പയ്യന്നൂർ-വെള്ളോറ-പെരുമ്പടവ്-ആലക്കോട് - തിമിരി റൂട്ടിൽ അനുമതി കിട്ടുന്ന മുറക്ക് പുതിയ സർവിസ് ആരംഭിക്കാനും പയ്യന്നൂർ ഡിപ്പോക്ക് പുതിയ ബസുകൾ അനുവദിക്കുേമ്പാൾ എം.എൽ.എമാരുടെ നിർദേശമുള്ള പുതിയ സർവിസുകൾ തുടങ്ങാനും തീരുമാനമായി. പയ്യന്നൂർ യൂനിറ്റിൽ ഓൺലൈൻ റിസർവേഷൻ തുടങ്ങാനും തീരുമാനിച്ചു. ആവശ്യമായ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പയ്യന്നൂർ സി. കൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിക്കും. യോഗത്തിൽ സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ശശി വട്ടകൊവ്വൽ, എം.എൽ.എമാരായ ടി.വി.രാജേഷ്, എം. രാജഗോപാലൻ എന്നിവരുടെ പ്രതിനിധികളായ ഒ.കെ. രതീഷ്, പി.യു. സുരേശൻ, സോണൽ ഓഫിസർ ജോഷി ജോൺ, പയ്യന്നൂർ ഡി.ടി.ഒ യൂസഫ്, കാഞ്ഞങ്ങാട്, കണ്ണൂർ ഡിപ്പോകളിലെ ഡി.ടി.ഒമാർ, ജി.സി.ഐമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.