അഴിയൂർ ജലശ്രീ ക്ലബ് പരിശീലനം നാളെ

മാഹി: അഴിയൂർ പഞ്ചായത്തിലെ 15 സ്കൂളുകളിലെ ജലശ്രീ ക്ലബ് പ്രതിനിധികൾക്ക് സർക്കാർ സ്ഥാപനമായ കമ്യൂണിക്കേഷൻ ആൻഡ് കപ്പാസിറ്റി െഡവലപ്മ​െൻറ് യൂനിറ്റി​െൻറ (സി.സി.ഡി.യു) സഹകരണത്തോടെ പരിശീലനം ഒമ്പതിന് രാവിലെ 9.30ന് ഷംസ് ഓഡിറ്റോറിയത്തിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബ് അധ്യക്ഷത വഹിക്കും. ഓരോ സ്കൂളിൽ നിന്നും അഞ്ചുപേർ പരിശീലനത്തിൽ പങ്കെടുക്കും. കുട്ടികളിൽ ജല സാക്ഷരത വളർത്താനും പ്രവർത്തനങ്ങൾ നടത്താനുമായാണ് ക്ലബുകൾ രൂപവത്കരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.