പെരിങ്ങത്തൂർ: വായന പരിപോഷണത്തിനായി സ്കൂൾ രക്ഷാകർതൃസമിതി ആവിഷ്കരിച്ച പുസ്തകക്കൂട്ടം എന്ന പുസ്തക ശേഖരണ പ്രവർത്തനങ്ങൾക്ക് പെരിങ്ങത്തൂർ മുസ്ലിം എൽ.പി സ്കൂളിൽ തുടക്കമായി. സ്കൂളിലെ മുഴുവൻ കുട്ടികൾ, രക്ഷിതാക്കൾ എന്നിവരെ വായനാശീലമുള്ളവരാക്കുക, സ്കൂൾ ലൈബ്രറി ശാക്തീകരണവുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പെരിങ്ങത്തൂരിലെ എഫ് ലൈറ്റ് ഹാളിൽ നടന്ന ചടങ്ങിൽ പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല സ്കൂൾ പി.ടി.എ പ്രസിഡൻറ് വി.പി. സംഷീറിെൻറ പക്കൽനിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പാനൂർ നഗരസഭ കൗൺസിലർ ഉമൈസ തിരുവമ്പാടി അധ്യക്ഷത വഹിച്ചു. ദേവദാസ് മത്തത്ത്, വി.പി. സംഷീർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി. ബിജോയ് സ്വാഗതവും കെ.പി. മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.