പാപ്പിനിശ്ശേരി: പൊലീസ് തല്ലിക്കൊന്നാൽ മാത്രം ആശ്രിതർക്ക് സർക്കാർ ജോലി ലഭിക്കുമെന്ന അവസ്ഥയാണ് പിണറായി ഭരണത്തിൽ കേരളത്തിൽ ഉണ്ടായിരിക്കുന്നതെന്ന് മുൻ എം.പി എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു. കെ.പി.എസ്. ടി.എയുടെ പാപ്പിനിശ്ശേരി ഉപജില്ലതല ധർണ കീച്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.സി റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാതെ നിരാശരായ ഉദ്യോഗാർഥികൾ സംസ്ഥാന തലസ്ഥാനത്ത് സമരം ചെയ്യുന്നുണ്ട്. അവരോട് സർക്കാർ ഒട്ടും അനുകമ്പ കാട്ടുന്നില്ലെന്നും അബ്ദുല്ലക്കുട്ടി കുറ്റപ്പെടുത്തി. എ.പി. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. കൂനത്തറ മോഹനൻ, പി. അബൂബക്കർ, എം.കെ. അരുണ, വി. ദാമോദരൻ, പി. സുധാകരൻ, എൻ. തമ്പാൻ, കെ. ദീപ എന്നിവർ സംസാരിച്ചു. കെ. പ്രശാന്ത്, എം.സി. സുരേഷ് കുമാർ, കെ. സജീവൻ, എം.പി. സജിത്ത്, എം.പി. റഷീദ, കെ. ദേവരാജൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.