ഹജ്ജ്​ പഠന ക്യാമ്പ്​

കണ്ണൂർ: ഹജ്ജ് ഗൈഡൻസ് ഫോറത്തി​െൻറ ഹജ്ജ് പഠന ക്യാമ്പ് ഗ്രന്ഥകാരനും പാറാൽ ദാറുൽ ഇർശാദ് അറബിക് കോളജ് റിട്ട. പ്രിൻസിപ്പലുമായ പ്രഫ. ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്തു. ഹജ്ജ് എല്ലാവിധ സങ്കുചിതത്വങ്ങളിൽ നിന്നും വിശ്വാസിയെ മോചിപ്പിക്കുന്നുവെന്നും മാനവികതയുടെയും സാമൂഹിക ബോധത്തി​െൻറയും വിശാല പാഠങ്ങൾ പകരുന്ന സമഭാവനയുടെ പാഠശാലയാണെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് ഗൈഡൻസ് ഫോറം ചെയർമാൻ ഡോ. എം.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. പ്രഫ. ശംസുദ്ദീൻ പാലക്കോട് രചിച്ച 'ഹജ്ജ്‌ -ഉംറ: അറിയേണ്ടത്, ചെയ്യേണ്ടത്, ചൊല്ലേണ്ടത്' എന്ന പുസ്തകം കണ്ണൂർ നഗരസഭ കൗൺസിലർ സി. സീനത്ത്, റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ സി.സി. മുഹമ്മദ് നിസാറിന് നൽകി പ്രകാശനം ചെയ്തു. ഹജ്ജി​െൻറ കർമരൂപം എന്ന വിഷയത്തിൽ അബ്ദുല്ലത്തീഫ് കരുമ്പുലാക്കലും ഹജ്ജി​െൻറ ആത്മാവ് എന്ന വിഷയത്തിൽ മൗലവി ഇബ്രാഹീം നജ്മിയും ക്ലാസെടുത്തു. ഫോറം കൺവീനർ സി.സി. ശക്കീർ ഫാറൂഖി, ഡോ. പി. സലീം, വി. മുനീർ, ടി. മുഹമ്മദ് നജീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.