അധ്യാപികയെ അന്യായമായി സ്​ഥലം മാറ്റിയെന്ന്​; കെ.പി.എസ്​.ടിഎ മാർച്ച്​ നടത്തി

കണ്ണൂർ: ഇൗവർഷം സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപികയെ അന്യായമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ ഡി.ഡി.ഇ ഒാഫിസിലേക്ക് മാർച്ച് നടത്തി. കണ്ണൂർ മുനിസിപ്പൽ സ്കൂളിൽ തസ്തിക നഷ്ടമായതിനെ തുടർന്ന് ഇൗവർഷം സ്ഥലം മാറിപ്പോയ ഭരണാനുകൂല അധ്യാപകസംഘടന പ്രവർത്തകയെ തിരികെയത്തിക്കുന്നതിനുവേണ്ടിയാണ് ഇൗ വർഷം വിരമിക്കുന്ന അധ്യാപികയെ സ്ഥലം മാറ്റിയതെന്ന് സമരക്കാർ ആരോപിച്ചു. ഏകപക്ഷീയമായി നടപടി കൈക്കൊണ്ടതിനെതിരെ വിദ്യാഭ്യാസ ഡയറക്ടർക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകാനും കെ.പി.എസ്.ടി.എ തീരുമാനിച്ചു. മാർച്ച് കെ.പി.എസ്.ടി.എ സംസ്ഥാന ൈവസ് പ്രസിഡൻറ് കെ.സി. രാജൻ ഉദ്ഘാടനംചെയ്തു. കെ. രമേശൻ അധ്യക്ഷതവഹിച്ചു. കെ. സുനിൽകുമാർ, വി. മണികണ്ഠൻ, ആർ.കെ. സദാനന്ദൻ, പി.പി. സത്യവതി, കെ. രാജൻ, ടി.ഒ. വേണുഗോപാലൻ, വി.വി. പ്രകാശൻ, യു.എൻ. സത്യപാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.