ചട്ടുകപ്പാറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്​ അംഗീകാരം

മയ്യിൽ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനവും പ്ലസ്‌ടു പരീക്ഷയിൽ സർക്കാർ സ്‌കൂളുകളിൽ ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയ ചട്ടുകപ്പാറ ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് ചെക്കിക്കുളം കൃഷ്ണപിള്ള സ്‌മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തി​െൻറ ആദരം. വായനശാല പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു, എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെയും കേന്ദ്രീയ വിദ്യാലയം സംസ്ഥാനതല മീറ്റിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളെയും അനുമോദിച്ചു. ചടങ്ങി​െൻറ ഉദ്‌ഘാടനവും ഉപഹാര വിതരണവും മുൻ എം.എൽ.എ സി.കെ.പി. പത്മനാഭൻ നിർവഹിച്ചു. ടി. രത്നാകരൻ അധ്യക്ഷത വഹിച്ചു. കുതിരയോടൻ രാജൻ, കെ.ടി. സരോജിനി, വി. മനോമോഹനൻ, ചട്ടുകപ്പാറ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എ.വി. ജയരാജൻ എന്നിവർ സംസാരിച്ചു. പി. പ്രശാന്തൻ സ്വാഗതവും സി. മുരളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.