അനിമേ​േറ്റ​ഴ്​സ്​ പഠനശാല

തലശ്ശേരി: ആൻറി ഡ്രഗ്സ് സ്റ്റുഡൻറ്സ് യൂനിയ​െൻറ നേതൃത്വത്തിൽ തലശ്ശേരി സന്ദേശഭവനിൽ 16ാമത് അനിമേേറ്റഴ്സ് ഏകദിന പഠനശാല സംഘടിപ്പിച്ചു. കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് സഞ്ജയ് ഷാജി അധ്യക്ഷത വഹിച്ചു. ബ്രോഷർ പ്രകാശനം തലശ്ശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ജെയിംസ് ചെല്ലേങ്കാട്ട് നിർവഹിച്ചു. യൂനിയൻ സ്ഥാപക ഡയറക്ടർ ഫാ. തോമസ് തൈത്തോട്ടം പ്രഭാഷണം നടത്തി. ജോഷി അബ്രഹാം, അനന്തുകൃഷ്ണൻ, ഡോ. ജോസ്െലറ്റ് മാത്യു എന്നിവർ സംസാരിച്ചു. അഡ്വ. മനോജ് എം. കണ്ടത്തിൽ സ്വാഗതവും അൽബിൻ മണ്ടുംപാല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.