പാനൂർ: അധ്യാപക മേഖലയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി പാനൂർ എ.ഇ.ഒ ഓഫിസിനു മുന്നിൽ നടന്ന ധർണ ജില്ല പ്രസിഡൻറ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ അടിച്ചേൽപിക്കുന്ന സമാന്തര വിദ്യാഭ്യാസ പരിപാടികൾ പഠനപ്രവർത്തനങ്ങളെ താളം തെറ്റിക്കുകയാണെന്ന് രമേശൻ കുറ്റപ്പെടുത്തി. പ്രൈമറി സ്കൂളുകളുടെ നട്ടെല്ലായ പ്രീപ്രൈമറി വിഭാഗത്തെ അംഗീകരിച്ച് നിയമനവും ശമ്പളവും നൽകണം. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ മന്ത്രി കെ.കെ.ശൈലജ പ്രഖ്യാപിച്ച ഫണ്ട് വിദ്യാലയങ്ങൾക്ക് ലഭ്യമാക്കാത്ത നിലപാട് വഞ്ചനാപരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉപജില്ല പ്രസിഡൻറ് കെ.പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.കെ.രാജൻ, പി.എൻ. പങ്കജാക്ഷൻ, കെ.പി. ശശീന്ദ്രൻ,സി.വി.എ. ജലീൽ, എ.ശശികുമാർ, ടി.കെ. അജിത, പി. ബിജോയി, കെ.കെ. ദിനേശൻ, എം.പി.ദിനേശൻ, രാജീവ് പാനുണ്ട, രജീഷ് കാളിയത്താൻ, പി.കെ.സുരേന്ദ്രൻ, ഒ.പി.ഷറീന, പി. വനജ, ദിനേശൻ പച്ചോൾ, കെ.കെ. മനോജ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.