വളവുപാറയിൽ മണ്ണിടിച്ചിൽ; മണ്ണുമാന്തി യന്ത്രങ്ങൾ മണ്ണിനടിയിലായി

ഇരിട്ടി: കൂട്ടുപുഴ വളവുപാറയിൽ മണ്ണിടിഞ്ഞ് ഹിറ്റാച്ചി ഉൾപ്പെടെയുള്ള മണ്ണുമാന്തി യന്ത്രങ്ങൾ മണ്ണിനടിയിലായി. കച്ചേരിക്കടവ് പുതിയപാലത്തിന് സമീപത്തായി ബാരാപ്പോൾ റോഡരികിലാണ് സംഭവം. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് മണ്ണിടിഞ്ഞ് രണ്ട് മണ്ണുമാന്തിയന്ത്രങ്ങളും ഒരു ജീപ്പും ഉൾപ്പെടെ മണ്ണിനടിയിലായത്. പാലത്തി​െൻറ ഒരു സ്പാൻ വാർക്കാനായി കൊണ്ടുവന്ന മുഴുവൻ നിർമാണസാമഗ്രികളും മണ്ണിനടിയിലായി. ഈ സമയം സംഭവസ്ഥലത്ത് തൊഴിലാളികളോ യാത്രക്കാരോ ഇല്ലാത്തതിനാൽ വൻദുരന്തമാണ് ഒഴിവായത്. റോഡിലെ കല്ലും മണ്ണും നീക്കിയാണ് ബാരാപ്പോളിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. നിർമാണ സാമഗ്രികൾ മണ്ണിനടിയിലായതിനെ തുടർന്ന് 35 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.