വാഹനസൗകര്യമില്ല: ആറളം ഫാം സ്കൂളിൽ വിദ്യാർഥികൾക്ക് ദുരിതം

കേളകം: വാഹനസൗകര്യമില്ലാത്തതിനാൽ ആറളം ഫാം സ്കൂളിൽ വിദ്യാർഥികൾക്ക് ദുരിതം. അഞ്ഞൂറോളം ആദിവാസി കുട്ടികൾ മാത്രം പഠിക്കുന്ന ആറളം ഫാം ഗവ. ഹൈസ്കൂളിന് ഇന്നും സ്വന്തമായി കുട്ടികൾക്ക് സ്കൂൾ ആവശ്യത്തിന് ബസുകളില്ല. മുൻവർഷങ്ങളിൽ ഗോത്രസാരഥി പദ്ധതിപ്രകാരം കരാർ അടിസ്ഥാനത്തിൽ ജീപ്പുകൾ സൗകര്യപ്പെടുത്തിയായിരുന്നു കുട്ടികൾക്ക് സ്കൂൾയാത്ര ഒരുക്കിയിരുന്നത്. പ്രതിവർഷം 20 ലക്ഷം രൂപയാണ് ഇതിനായി െചലവിടുന്നത്. സ്കൂളിന് സ്വന്തമായി ബസ് വേണമെന്ന ആവശ്യം ഇനിയും പരിഗണിക്കപ്പെടാത്തതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞവർഷം സ്കൂൾ ആവശ്യത്തിന് ഓടിയിരുന്ന ജീപ്പ് ഡ്രൈവർമാരുമായുണ്ടായ ഭിന്നതകാരണം ഗോത്രസാരഥി പദ്ധതി താളംതെറ്റിയിരുന്നു. തുടർന്ന് ആറളം കാർഷിക ഫാമി​െൻറ ബസ് ഉപയോഗപ്പെടുത്തിയായിരുന്നു കുട്ടികളുടെ സ്കൂൾയാത്ര. ഇൗ വർഷം പുതുതായി നൂറ് കുട്ടികൾ കൂടി പ്രവേശനം നേടിയിരുന്നു. സ്കൂളിന് ബസുകൾ അനുവദിക്കണമെന്നാണ് രക്ഷിതാക്കളുടെയും കുട്ടികളുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.