ഇരിട്ടി-വീരാജ്പേട്ട അന്തർസംസ്​ഥാന പാത: ചുരം റോഡിൽ ചെറിയ വാഹനങ്ങൾ ഓടിത്തുടങ്ങി

ഇരിട്ടി: ഉരുൾപൊട്ടലിനെ തുടർന്ന് ഗതാഗതം നിരോധിച്ച ഇരിട്ടി-വീരാജ്പേട്ട അന്തർസംസ്ഥാന പാതയിൽ ചെറിയ വാഹനങ്ങൾ ഓടിത്തുടങ്ങി. 16 കിലോമീറ്ററോളം വരുന്ന ചുരം റോഡിൽ നിരവധി ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മാക്കൂട്ടം മുതൽ പെരുമ്പാടി വരെ നാലിടങ്ങളിൽ റോഡ് വൻ അപകടഭീഷണിയിലാണ്. ഇവിടങ്ങളിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തിയാണ് ശനിയാഴ്്ച മുതൽ ചെറിയ വാഹനങ്ങൾക്ക് പ്രവേശനാനുമതി നൽകിയത്. വലിയ വാഹനങ്ങൾക്കുള്ള നിരോധനം നീങ്ങാൻ ഇനിയും മാസങ്ങളെടുക്കും. റോഡ് ഇടിഞ്ഞ ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഒരേസമയം ഒരു വാഹനം മാത്രം കടന്നുപോകാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്്. യാത്രക്കിടയിൽ വാഹനങ്ങൾ നിർത്തി ഫോട്ടോ എടുക്കുന്നതിനും മറ്റും കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബസ്, ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിരോധിച്ചുകൊണ്ട് കൂട്ടുപുഴയിലും പെരുമ്പാടിയിലും ട്രാഫിക് നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്്്്്്്്്്്്്. മണ്ണിടിഞ്ഞ ഭാഗങ്ങളിൽ അപകടാവസ്ഥയിൽ നൂറുകണക്കിന് വൻ മരങ്ങളുണ്ട്. പലതി​െൻറയും വേര് പുറത്താണ്. റോഡിന് ഇരുവശങ്ങളിലെയും അപകടാവസ്ഥയിലായ മുഴുവൻ മരങ്ങളും മുറിച്ചുമാറ്റാൻ കുടക് ജില്ല ഭരണകൂടം നിർദേശം നൽകിയെങ്കിലും റോഡിലേക്ക് ചാഞ്ഞുനിന്ന മരങ്ങൾ മാത്രമെ വനംവകുപ്പ് മുറിച്ചിട്ടുള്ളൂ. മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളിലെ മരങ്ങൾ ഏത് നിമിഷവും റോഡിലേക്ക് മറിഞ്ഞുവീഴാനുള്ള സാധ്യത ഏറെയാണ്. ചുരം റോഡിൽ അടിയന്തര അറ്റകുറ്റപ്പണിക്കായി കർണാടക പൊതുമരാമത്ത് വകുപ്പ് 57 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.