കണ്ണൂർ: ശക്തമായ മഴയില്‍ മലയോര മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജനങ്ങള്‍ക്കേറ്റ നാശനഷ്ടങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുകയും നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നതിന് ജില്ല പഞ്ചായത്ത് സമിതിയെ അയക്കുമെന്ന് പ്രസിഡൻറ് കെ.വി. സുമേഷ് അറിയിച്ചു. ജില്ല പഞ്ചായത്ത് യോഗത്തിൽ തോമസ് വര്‍ഗീസിെൻറ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വീടുകള്‍ക്കും ഭൂമിക്കും നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും സഹായമെത്തിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടുവെങ്കിലും കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടികളുണ്ടായിട്ടില്ലെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു. കൃഷിനാശത്തിെൻറ കൃത്യമായ കണക്കെടുത്ത ശേഷം ഇക്കാര്യം സര്‍ക്കാറിെൻറ ശ്രദ്ധയില്‍ പെടുത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. ജില്ലയിലെ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനം സ്ഥാപിച്ചുകഴിഞ്ഞതായും ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്തിെൻറ വാര്‍ഷിക പദ്ധതി നിര്‍വഹണം ഇതിനകം 14 ശതമാനം പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. ഇതേവേഗം തുടര്‍മാസങ്ങളിലും നിലനിര്‍ത്താന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ജില്ല പഞ്ചായത്ത് ഭരണസമിതി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഇതുവരെ പ്രഖ്യാപിച്ച പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ജില്ല പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളില്‍ 34.6 ലക്ഷത്തിെൻറ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നതിന് ആദ്യഘട്ടത്തില്‍ 19 സ്‌കൂളുകളെ തെരഞ്ഞെടുത്തു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍, സി.സി.ടി.വി എന്നിവ നല്‍കുന്നതിനുള്ള സ്‌കൂളുകളുടെ പട്ടികക്ക് യോഗം അംഗീകാരം നല്‍കി. വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.പി. ജയബാലന്‍, വി.കെ. സുരേഷ് ബാബു, കെ. ശോഭ, സെക്രട്ടറി വി. ചന്ദ്രന്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.