പയ്യന്നൂർ: രാഗഭാവങ്ങളെ തഴുകിയും സ്വരങ്ങളെ താലോലിച്ചും താളങ്ങളെ തലോടിയും തന്ത്രികളെക്കൊണ്ട് ദേവസംഗീതമുണർത്തിയ ദിനം. വയലിൻവാദനരംഗത്തെ നിറസാന്നിധ്യം എൽ. സുബ്രഹ്മണ്യമാണ് തുരീയം സംഗീതോത്സവത്തിെൻറ 39ാം ദിനത്തിന് വർണചാരുത നൽകിയത്. തന്ത്രികൾക്കു നാവു നൽകി കർണാടകസംഗീത വേദിയിലെ ചിരപരിചിത രാഗങ്ങളും കൃതികളും ഒഴുകി ഒടുങ്ങിയപ്പോൾ ആസ്വാദക ഹൃദയങ്ങളിൽ കലാകാരൻ ഇടം കണ്ടെത്തുകയായിരുന്നു. സംഗീതലയത്തിെൻറ മറുവാക്കായ സുബ്രഹ്മണ്യത്തിെൻറ വയലിനൊപ്പം മൃദംഗത്തിൽ വിശാഖപട്ടണം രമണമൂർത്തിയും ഘടത്തിൽ തൃപ്പൂണിത്തുറ രാധാകൃഷ്ണനും കൊട്ടിക്കയറി. പോത്താങ്കണ്ടം ആനന്ദഭവനത്തിെൻറ 15ാമത് തുരീയം സംഗീതോത്സവത്തിെൻറ 40ാം ദിനമായ ഞായറാഴ്ച കോട്ടക്കൽ നാരായണനും വേങ്ങേരി നാരായണൻ നമ്പൂതിരിയും ചേർന്നവതരിപ്പിക്കുന്ന കഥകളിപ്പദ കച്ചേരിയാണ്. കോട്ടക്കൽ പ്രസാദ് (ചെണ്ട), കലാമണ്ഡലം രാജ് നാരായണൻ (മദ്ദളം), കലാമണ്ഡലം വേണു മോഹൻ (ഇടയ്ക്ക) എന്നിവർ മേളക്കാരായുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.