കുളപ്പുറത്തെ വായനക്കാർ ഇന്ന് ഒത്തുകൂടും

പിലാത്തറ: കുളപ്പുറം ഗ്രാമത്തിലെ 700 വീടുകളിലെ വായനക്കാർ വായനാനുഭവങ്ങളുമായി ഞായറാഴ്ച ഒത്തുകൂടും. കുളപ്പുറം ഗ്രന്ഥാലയം ഒരുക്കുന്ന വായനവർഷം 2018​െൻറ ഭാഗമായാണ് 'എഴുത്ത്, ദേശം, അനുഭവം' എന്ന ആശയത്തോടെ ഒരു സദസ്സിൽ അണിനിരക്കുന്നത്. ചെറുതാഴത്തെയും പരിസരങ്ങളിലെയും 23 എഴുത്തുകാരുടെ സാന്നിധ്യത്തിലാണ് ഈ കൂട്ടായ്മ. നാലു മണിക്ക് നടക്കുന്ന ചടങ്ങ് ഗോവിന്ദരാജ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ടി.വി.ഉണ്ണികൃഷ്ണൻ, ടി.വി.കമല, വി.വി. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.