ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം

പയ്യന്നൂർ: ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് സമ്മേളനം മഹാദേവഗ്രാമത്തിലെ സി.വി. ധനരാജ് നഗറിൽ ആരംഭിച്ചു. ബ്ലോക്ക് പ്രസിഡൻറ് ജി. ലിജിത്ത് പതാകയുയർത്തി. മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് പി.ആർ. വസന്തൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എ.വി. രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ടും ജില്ല സെക്രട്ടറി വി.കെ. സനോജ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഒ.കെ. വിനീഷ്, ജില്ല ജോയൻറ് സെക്രട്ടറി സരിൻ ശശി, ജില്ല കമ്മിറ്റി അംഗം എം. അരുൺ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം. ആനന്ദൻ സ്വാഗതം പറഞ്ഞു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.