ശ്രീകണ്ഠപുരം: രാജ്യം ഭരിക്കുന്നവർ തൊഴിലാളികളെ ചൂഷണം ചെയ്യാൻ കോർപറേറ്റുകളെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ.സി. ജോസഫ് എം.എൽ.എ. ഇരിക്കൂർ നിയോജകമണ്ഡലം തൊഴിൽ സംരക്ഷണ കൺവെൻഷനും എ.ഐ.യു.ഡബ്ല്യു.സി (ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ്) നിയോജകമണ്ഡലം പ്രസിഡൻറ് ബിനോയി ജോസിെൻറ സ്ഥാനാരോഹണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ മുഴുവൻ തൊഴിലാളികളെയും സംഘടിപ്പിച്ച് സമരം നടത്താൻ എ.ഐ.യു.ഡബ്ല്യു.സി തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. പി.ടി. മാത്യു മെംബർഷിപ് വിതരണം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബ്ലാത്തൂർ, പി.ജെ. ആൻറണി, കെ.വി. ഫിലോമിന, എം.ഒ. മാധവൻ, പി.ടി. കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിൽ, പി.പി. ചന്ദ്രാംഗദൻ, അപ്പു കണ്ണാവിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.