പിലാത്തറ: കുഞ്ഞിമംഗലം റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചൊവ്വാഴ്ച വൈകീട്ട് ഏഴിന് എടാട്ട് ഗ്രീൻ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.വി.കരുണാകരൻ നമ്പ്യാർ, വി.ജി.നായനാർ എന്നിവർ മുഖ്യാതിഥികളാവും. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യും. വി.ആർ. നായനാർ സ്മാരക വായനശാലക്ക് പുസ്തകം നൽകൽ, വിദ്യാർഥികൾക്ക് പരിശീലനം, ജൈവകൃഷി പ്രോത്സാഹിപ്പിക്കൽ, നിർധന വിദ്യാർഥികൾക്ക് സ്കോളർഷിപ് തുടങ്ങിയ പ്രവർത്തനങ്ങൾ ഈ വർഷം നടപ്പാക്കുമെന്ന് നിയുക്ത പ്രസിഡൻറ് രമേശൻ മാപ്പിടിച്ചേരി, വി.കെ. കരുണാകരൻ, രാജൻ കഴകക്കാരൻ, ഡോ. സുനിൽകുമാർ എമ്മൻ, ശ്രീജേഷ് ഇട്ടമ്മൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.