ഐ.എൻ.ടി.യു.സി പ്രവർത്തകെൻറ കത്തിച്ച ഓട്ടോക്ക് പകരം പുതിയത് കൈമാറി പയ്യന്നൂർ: സി.പി.എം ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടികളാണ് പിണറായി വിജയെൻറ ഭരണത്തിൽ പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. പയ്യന്നൂർ ടൗണിലെ ഓട്ടോ തൊഴിലാളിയും ഐ.എൻ.ടി.യു.സി പ്രവർത്തകനുമായ അന്നൂർ പടിഞ്ഞാറെക്കരയിലെ എ.കെ. രമേശെൻറ കത്തിച്ച ഓട്ടോറിക്ഷക്ക് പകരമായി ഐ.എൻ.ടി.യു.സി പ്രവർത്തകർ വാങ്ങിയ പുതിയ ഓട്ടോറിക്ഷ കൈമാറൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം പ്രവർത്തകർ പ്രതികളായ ഒരു കേസുകളിലും പൊലീസ് നടപടി സ്വീകരിക്കുന്നില്ല. പൊലീസിനെ നിയന്ത്രിക്കുന്നത് എം.വി. ജയരാജനാണ്. അദ്ദേഹത്തിെൻറ ആജ്ഞക്കനുസരിച്ചാണ് ഡി.ജി.പി പോലും പ്രവർത്തിക്കുന്നത്. ഇത്തരം നാണംകെട്ട പൊലീസ് സംവിധാനം കേരളത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും പാച്ചേനി പറഞ്ഞു. ഓട്ടോ കത്തിച്ച സംഭവത്തിൽ യഥാർഥ പ്രതികളെ കണ്ടെത്താൻ പൊലീസ് തയാറാവുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓട്ടോയുടെ താക്കോൽ രമേശന് പാച്ചേനി കൈമാറി. ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി പയ്യന്നൂർ ഡിവിഷൻ കമ്മിറ്റി പ്രസിഡൻറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എ.പി. നാരായണൻ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് ഓട്ടോ തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ എം. നാരായണൻകുട്ടി, എം.പി. ഉണ്ണികൃഷ്ണൻ, ഡി.സി.സി ഭാരവാഹികളായ എം.കെ. രാജൻ, അഡ്വ. കെ. ബ്രിജേഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ. ഡി.കെ. ഗോപിനാഥ്, മണ്ഡലം പ്രസിഡൻറ് കെ. ജയരാജ്, പി.പി. ദാമോദരൻ, എൻ. ഗംഗാധരൻ, പി. പത്മനാഭൻ, പി. ബാലൻ, പിലാക്കാൽ അശോകൻ, പി.രാമകൃഷ്ണൻ, കെ.വി. ഗംഗാധരൻ, പി.കെ. സുരേഷ്, കെ.വി. പ്രമോദ്, എ.കെ. രമേശൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ഏപ്രിൽ 16ന് പുലർച്ചയാണ് അന്നൂർ പടിഞ്ഞാറെക്കരയിലെ എ.കെ. രമേശെൻറ ഓട്ടോറിക്ഷ ഒരു സംഘം അക്രമികൾ കത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.